ലോക്സഭാ തിരഞ്ഞെടുപ്പ്: അങ്കത്തട്ടിൽ മുകേഷ്; അഞ്ചലിൽ റോഡ് ഷോ
അഞ്ചൽ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം മുകേഷ് ആയൂർ, അഞ്ചൽ, ഏരൂർ മേഖലയിൽ റോഡ് ഷോ നടത്തി. രാവിലെ ആയൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രദേശത്തെ റോഡ് ഷോയ്ക്ക് ശേഷം തടിക്കാട്, എം എ അഷ്റഫ് സ്മാരക മന്കിരത്തിലെത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
അഞ്ചൽ മാർക്കറ്റ് ജങ്ഷൻ, അഞ്ചൽ ടൗൺ, ആലഞ്ചേരി - ഏരൂർ പത്തടി, ഭാരതീപുരം എന്നിവിടങ്ങളിലെ റോഡ് ഷോയിൽ വൻ ജന പങ്കാളിത്തം ഉണ്ടായി. അഞ്ചൽ സെയ്ന്റ് ജോൺസ് കോളേജിലെ വിദ്യാർത്ഥികൾ മുകേഷിനെ വരവേറ്റു. ഇവർക്കൊപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്തു.

PC: MUKESH / FB
മുകേഷിനൊപ്പം മുൻഡ മന്ത്രി കെ രാജു, സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എസ് ജയമോഹനൻ, ജോർജ് മാത്യൂ, സി പി എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, പുനലൂർ സെക്രട്ടറി എസ് ബിജു, സി പി ഐ മണ്ഡലം സെക്രട്ടറി
ലിജു ജമാൽ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എം സലീം എന്നിവർ പങ്കെടുത്തു.
ചൊവ്വാഴ്ചയാണ് സി പി എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കാസർകോട് എം വി ബാലകൃഷ്ണൻ, കണ്ണൂർ എം വി ജയരാജൻ. വടകര കെ കെ ശൈലജ, കോഴിക്കോട് എളമരം കരീം, ആലത്തൂർ കെ രാധാകൃഷ്ണൻ, മലപ്പുറം വി എ വസീം, പൊന്നാനി കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവൻ, ചാലക്കുടി പ്രൊ സി രവീന്ദ്രൻ, എറണാകുളം കെ ജെ ഷൈൻ, ഇടുക്കി ജോയ്സ് ജോർജ്, ആലപ്പുഴ എ എം ആരിഫ്, പത്തനംതിട്ട ടി എം തോമസ് ഐസക്. കൊല്ലം മുകേഷ്, ആറ്റിങ്ങൽ വി ജോയി എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഇത്തവണ സി പി എം പട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ആരുമില്ല. എല്ലാവരും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിൽ പതിനഞ്ച് എണ്ണത്തിലാണ് സി പി എം മത്സരിക്കുന്നത്.












Click it and Unblock the Notifications