കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്... കൊല്ലത്ത് സ്കൂട്ടനി നട‌ത്തി!

  • By Desk
Google Oneindia Malayalam News

കൊല്ലം : കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ സ്‌ക്രൂട്ടനി നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് വിലയിരുത്തി. വിവിധ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലെ 17എ രജിസ്റ്റര്‍, മോക്ക് പോള്‍ സര്‍ട്ടിഫിക്കറ്റ്, പ്രിസൈഡിംഗ് ഓഫീസര്‍ ഡയറി തുടങ്ങിയവ പൊതു നിരീക്ഷകനായ സൗരവ് പഹാഡി പരിശോധിച്ചു.

<strong><br> മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണം ഈ നേതാവ്.... തുറന്നടിച്ച് കെജ്‌രിവാള്‍!!</strong>
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണം ഈ നേതാവ്.... തുറന്നടിച്ച് കെജ്‌രിവാള്‍!!

ജില്ലാ വരണാധികരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റ് ഉപവരണാധികാരികളും മൈക്രോ ഒബ്‌സര്‍വര്‍മാരും സന്നിഹിതരായി. പൊതു തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് തൃപ്തികരമാണെന്ന് പങ്കെടുത്ത സ്ഥാനാര്‍ഥിയും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളും അഭിപ്രായപ്പെട്ടു. സബ് കലക്ടര്‍ എ. അലക്‌സാണ്ടര്‍, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, സ്ഥാനാര്‍ഥി എന്‍. ജയരാജന്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായ എം. വിശ്വനാഥന്‍, അഡ്വ. ഫിലിപ്പ് കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Srutiny

കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ 74.40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 961849 വോട്ടുകളാണ് പോള്‍ ചെയ്തത്. 516222 സ്ത്രീകളും 445623 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡരും. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് 150939 പേര്‍ വോട്ട് ചെയ്ത കുണ്ടറ നിയമസഭാ നിയോജക മണ്ഡലത്തിലാണ്. കുറവ് 127421 പേര്‍ വോട്ട് ചെയ്തത് കൊല്ലം മണ്ഡലത്തിലും.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്തത് 80166 പോള്‍ ചെയ്ത കുണ്ടറ മണ്ഡലത്തിലും കുറവ് 65904 പേര്‍ വോട്ട് ചെയ്ത ഇരവിപുരം മണ്ഡലത്തിലുമാണ്. പുരുഷന്‍മാര്‍ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് 70773 പേര്‍ പോള്‍ ചെയ്ത കുണ്ടറ മണ്ഡലത്തിലും കുറവ് 58118 പേര്‍ പോള്‍ ചെയ്ത ചാത്തന്നൂര്‍ മണ്ഡലത്തിലുമാണ്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലെ വോട്ടിംഗ് നില

കൊല്ലം - 75.10 ശതമാനം, ഇരവിപുരം - 73.49 ശതമാനം, ചാത്തന്നൂര്‍ - 73.15 ശതമാനം, ചവറ - 77.31 ശതമാനം, കുണ്ടറ - 75.77 ശതമാനം, പുനലൂര്‍ - 72.40 ശതമാനം, ചടയമംഗലം - 73.86 ശതമാനം.

English summary
Lok Sabha election: Review meeeting was conducted in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X