കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സേ നോ ടു പ്ലാസ്റ്റിക്ക്: പ്ലാസ്റ്റിക്ക് വിമുക്ത ലോകസഭാ തിരഞ്ഞെടുപ്പിനായി കൊല്ലം ജില്ല തയ്യാറെടുക്കുന്നു

  • By Desk
Google Oneindia Malayalam News

കൊല്ലം: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പോളിംഗ് സ്റ്റേഷനുകളിലുള്‍പ്പടെ എല്ലായിടത്തും പ്ലാസ്റ്റിക്ക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി പകരം പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടിനേതാക്കളും താഴെതട്ടിലേക്ക് അറിയിക്കുകയും ഈ നിര്‍ദ്ദേശം പാലിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിതചട്ടത്തിന് വിരുദ്ധമായി ഫ്ളെക്സ് ബോര്‍ഡുകളോ ബാനറുകളോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ അടിയന്തിരമായി നീക്കം ചെയ്യും.

<strong>സര്‍ഫാസി നിയമം; വയനാട് ജില്ലയില്‍ 8370 കര്‍ഷകര്‍ ജപ്തിഭീഷണിയില്‍, സര്‍ഫാസി മോചനയാത്രയും, ലീഡ്ബാങ്ക് ധര്‍ണയും നടത്തുമെന്ന് ഹരിതസേന!</strong>സര്‍ഫാസി നിയമം; വയനാട് ജില്ലയില്‍ 8370 കര്‍ഷകര്‍ ജപ്തിഭീഷണിയില്‍, സര്‍ഫാസി മോചനയാത്രയും, ലീഡ്ബാങ്ക് ധര്‍ണയും നടത്തുമെന്ന് ഹരിതസേന!

ജില്ലയില്‍ തിരഞ്ഞടുപ്പിന് ഹരിതചട്ടം പാലിക്കുന്നതിനായി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ജില്ലാതലത്തിലും താലൂക്കുതലത്തിലും ഗ്രാമപഞ്ചായത്തുതലത്തിലും രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതിനായുളള ചുമതല ഹരിതകേരളം/ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും, താലൂക്ക് തലത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും, ഗ്രാമപഞ്ചായത്ത്/കോര്‍പ്പറേഷന്‍/നഗരസഭാ തലത്തില്‍ അതത് സെക്രട്ടറിമാര്‍ക്കുമാണ്. ഹരിതചട്ടപാലനത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.

Say No to Plastic

ഫ്ളെക്സ്ബോര്‍ഡുകള്‍ക്ക് പകരം കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, പനംപായ, പുല്‍പ്പായ, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ബോര്‍ഡുകള്‍ എഴുതി പ്രദര്‍ശിപ്പിക്കാം. പ്ലാസ്റ്റിക്ക് തോരണങ്ങള്‍ക്കും കൊടികള്‍ക്കും പകരം തുണിയിലോ പേപ്പറിലോ ഇവ നിര്‍മിക്കാം. സ്ഥാനാര്‍ഥി പര്യടനത്തിനും പൊതുയോഗങ്ങള്‍ക്കും കുപ്പിവെളളം ഒഴിവാക്കുക. പര്യടന വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് ഫ്ളെക്സ്, പ്ലാസ്റ്റിക്ക്, തെര്‍മോകോള്‍ തുടങ്ങിയവ ഒഴിവാക്കി തുണി, പേപ്പര്‍, തുടങ്ങിയ പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണം. ഹാരങ്ങള്‍ പ്ലാസ്റ്റിക്കിന് പകരം പൂക്കള്‍, കോട്ടണ്‍ നൂല്‍, തോര്‍ത്ത് തുടങ്ങിയവ ഉപയോഗിക്കണം.

ഭക്ഷണത്തിന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പാഴ്സലുകള്‍, പേപ്പര്‍/പ്ലാസ്റ്റിക്ക്/തെര്‍മോകോള്‍ എന്നിവയില്‍ നിര്‍മിതമായ ഡിസ്പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഒഴിവാക്കി പകരം സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍/ചില്ല് ഗ്ലാസ് ഉപയോഗിക്കണം. ചുവരുകളില്‍ ഫളെക്സുകള്‍ ഒട്ടിക്കുന്നത് ഒഴിവാക്കണം. ആര്‍ച്ചുകളില്‍ പ്ലാസ്റ്റിക്ക്/തെര്‍മോകോള്‍ ഒഴിവാക്കണം. ഹരിതചട്ടത്തിന് വിരുദ്ധമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ ആന്റി ഡിഫേസ്മെന്റ് സ്‌കോഡ് നടപടി സ്വീകരിക്കും.

English summary
Lok sabha elections 2019; Kollam district is preparing for the Plastic-Free Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X