കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൗതുകമുണർത്തി കൊല്ലത്തെ കപ്പലണ്ടി വിൽപ്പന; വോട്ട് ചെയ്യിക്കാൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ, 'നമ്മുടെ ഇന്ത്യ, നമ്മുടെ കൊല്ലം, നമ്മൾ വോട്ട് ചെയ്യും'

  • By Desk
Google Oneindia Malayalam News

കൊല്ലം: വോട്ട് സന്ദേശം ജനങ്ങളിലെത്തിക്കാനും വോട്ട് ചെയ്യുന്നതിന് പ്രേണരിപ്പിക്കാനും വിദ്യാര്‍ഥികള്‍ നടത്തിയ കപ്പലണ്ടി വില്‍പ്പന കൗതുകമായി. തിരഞ്ഞെടുപ്പ് ബോധവത്ക്കരണ വിഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

<strong><br> പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; വിവാദ പരാമർശവുമായി മന്ത്രി കടകംപള്ളി </strong>
പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; വിവാദ പരാമർശവുമായി മന്ത്രി കടകംപള്ളി

നമ്മുടെ ഇന്ത്യ, നമ്മുടെ കൊല്ലം, നമ്മള്‍ വോട്ട് ചെയ്യും എന്നീ സന്ദേശങ്ങള്‍ നല്‍കിയാണ് ടി കെ എം, എം ഇ എസ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ കപ്പലണ്ടി വില്‍പ്പന നടത്തിയത്. ചിന്നക്കട ബസ്ബേയില്‍ കപ്പലണ്ടി വില്‍പ്പന നടത്തുന്ന ഷാഹുല്‍ ഹമീദിന്റെ വണ്ടിയാണ് വൈവിധ്യമാര്‍ന്ന ഈ പ്രചാരണ പരിപാടിക്ക് കുട്ടികള്‍ ഉപയോഗിച്ചത്.

Nuts business

പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലും വേറിട്ട പ്രചരണ പാരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ വി സുദേശന്‍ പറഞ്ഞു. അതേസമയം നിയോജക മണ്ഡലത്തിലെ പ്രിസൈഡിംഗ്-ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം അവസാനിച്ചു. സിവില്‍ സ്റ്റേഷന്‍ ആത്മ ഹാളില്‍ നടത്തിയ പരിശീലനത്തിന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേതൃത്വം നല്‍കി.

പ്രിസൈഡിങ് ഓഫീസമാര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം ജില്ലാ കലക്ടറാണ് പരിചയപ്പെടുത്തിയത്. അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ പ്രദീപ് കുമാര്‍, കെ.ജി കിഷോര്‍ ക്ലാസ്സ് നയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുത്തിയുള്ള പ്രായോഗിക പരിശീലനവും നല്‍കി. ജില്ലാ പഞ്ചായത്ത് യോഗ ഹാള്‍, ഫാത്തിമ മാതാ കോളേജ് എന്നിവിടങ്ങളിലാണ് ക്ലാസ്സുകള്‍ നടത്തിയത്.

English summary
Student's nuts business in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X