കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് വോട്ട് വള്ളവും, വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമവുമായി സ്വീപ്!!

  • By Desk
Google Oneindia Malayalam News

കൊല്ലം: വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രചാരണത്തിനായി വള്ളവും ഇറങ്ങുകയാണ് കൊല്ലത്ത്. സ്വീപിന്റെ ആഭിമുഖ്യത്തിലാണ് വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനുള്ള വേറിട്ട പ്രചാരണം വള്ളങ്ങളില്‍ നടത്തുന്നത്. 'ഏപ്രില്‍ 23ന് കൊല്ലം വോട്ടു ചെയ്യും', 'നമ്മുടെ ഇന്ത്യ, എന്റെ ഇന്ത്യ, എന്റെ കൊല്ലം' തുടങ്ങിയ സന്ദേശങ്ങളാണ് ചെറുവള്ളങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്.

<strong>എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രി</strong>എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രി

അഷ്ടമുടിക്കായല്‍, കല്ലടയാറ് തുടങ്ങിയവയുടെ തീരങ്ങള്‍, മണ്‍ട്രോതുരുത്ത്, ചെറുതോടുകള്‍ എന്നിവടങ്ങളിലും കടവുകള്‍, ജങ്കാര്‍-കടത്ത് കടവുകള്‍ എന്നിവിടങ്ങളിലൂടെയാണ് അവബോധം സൃഷ്ടിക്കുന്നത്. മണ്‍ട്രോതുരുത്തില്‍ ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ ഫ്ളാഗ് ഓഫ് ചെയ്ത വള്ളം തുഴയുന്നത് പ്രദേശവാസിയായ മണികണ്ഠനാണ്. കൊല്ലത്തിനൊപ്പം ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കും വള്ളമെത്തുമെന്ന് സ്വീപ് നോഡല്‍ ഓഫീസര്‍ വി സുദേശന്‍ അറിയിച്ചു.

Vote boat

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 20 ലക്ഷത്തിലേറെ പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. . തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം 20,81,906 സമ്മതിദായകരാണു ജില്ലയിൽ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 204583 പേർ. കൊല്ലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ്- 17,0130 പേർ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: Vote boat traveling in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X