Madhu Anchal Arrest: ആശുപത്രിയിൽ മദ്യപിച്ചെത്തി അസഭ്യംവിളിയും അതിക്രമവും; കോമഡി താരം പിടിയിൽ
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കി, അതിക്രമം കാണിച്ച ചെയ്ത റിയാലിറ്റി ഷോ താരം പിടിയിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ഇയാൾ മദ്യപിച്ചിരുന്നു.
ആശുപത്രിയിൽ എത്തിയ ഇയാൾ രോഗികളിരിക്കുന്ന കസേരയിൽ കയറിക്കിടന്നു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. ജീവനക്കാർ സംഭവം ചോദ്യം ചെയ്തതോടെ മോശമായി പെരുമാറാൻ തുടങ്ങി.. രോഗികളെയും ജീവനക്കാരെയും ഇയാൾ തെറിവിളിക്കുകയും ചെയ്തു.

ഇയാൾ പ്രശ്നം തുടർന്നതോടെ ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചു. ഇതോടെ ഇയാൾ അതിക്രമം തുടങ്ങി. പിന്നാലെയാണ് ആശുപത്രി അധികൃതർ അഞ്ചൽ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി ഇയാളോട് സംസാരിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു പ്രശ്നം തുടർന്നു.
ഇതോടെ പോലീസ് ബലപ്രയോഗം നടത്തിയാണ് മധുവിനെ കൊണ്ടുപോയത്. ഇയാൾക്കെതിരെ മദ്യപിച്ച് ബഹളം വെച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിന്നീട് അമ്മയ്ക്കൊപ്പം മധുവിനെ ജാമ്യത്തിൽ വിട്ടയച്ചു. മലയാളത്തിലെ പല പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂം ഇയാൾ പങ്കെടുത്തിട്ടുണ്ട് മധു അഞ്ചൽ.
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications