കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ഭരണഭാഷാ വാരാചരണത്തിന് തുടക്കം: നവസാക്ഷരർ സാക്ഷികളായി, ഉദ്ഘാടനം മുകേഷ് എംഎല്‍എ!

  • By Desk
Google Oneindia Malayalam News

കൊല്ലം: മലയാളത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചും അക്ഷര ലോകത്തേക്ക് ചുവടുവച്ചവരുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നും ഭരണഭാഷാ വാരാചരണത്തിന് തുടക്കം. കൊല്ലം കളക്‌ട്രേറ്റില്‍ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം എം. മുകേഷ് എംഎല്‍എ നിര്‍വഹിച്ചു. നവസാക്ഷരയായ രത്‌നമ്മയും വിശിഷ്ടാതിഥികള്‍ക്കൊപ്പം ഭദ്രദീപം കൊളുത്തി. മലയാളിക്ക് മാതൃഭാഷയോടുള്ള ആഭിമുഖ്യം സമീപകാലത്ത് വര്‍ധിച്ചുവരുന്നത് ശുഭസൂചനയാണെന്ന് എം മുകേഷ് എംഎല്‍എ പറഞ്ഞു. ഭരണഭാഷയാക്കി മാറ്റിയത് മലയാളത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കാനും പുതുലമുറയ്ക്ക് ഭാഷയോടുള്ള അടുപ്പം വര്‍ധിപ്പിക്കാനും ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

malayalamweekcelebration


ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡോ. എസ്. ചിത്ര ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ വിജയിച്ച നവസാക്ഷരര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. കിളികൊല്ലൂര്‍ സ്വദേശി രത്‌നമ്മയ്ക്കു പുറമെ, യശോധരനും താമരക്കുളം സ്വദേശിനി അല്‍ഫോന്‍സയും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.കഥാപ്രസംഗ രംഗത്ത് ആറു പതിറ്റാണ്ടു പിന്നിട്ട വി. ഹര്‍ഷകുമാറിനെയും ഭാഷാധ്യാപികയും എഴുത്തുകാരിയുമായ പൊന്നറ സരസ്വതിയെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി. രാജു തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവവും സംയുക്തമായാണ്

English summary
malayalam week celebrations started in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X