മലയാളി വനിതാ ഗേറ്റ് കീപ്പര്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്
യുവതി ജോവിക്കെത്തി അല്‍പ്പ സമയം കഴിഞ്ഞപ്പോഴാണ് അക്രമി വന്നത്. തമിഴ് സംസാരിക്കുന്ന വ്യക്തിയാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ മൊഴി

തെങ്കാശി: പാവൂര്‍ചത്രം റെയില്‍വെ ഗേറ്റ് കീപ്പര്‍ക്ക് നേരെ ലൈംഗികാതിക്രമം. തമിഴ് സംസാരിക്കുന്ന വ്യക്തിയാണ് മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത്. യുവതി ശക്തമായി ചെറുത്തു. ദേഹമാസകലം മര്‍ദ്ദനമേറ്റ യുവതി ചികില്‍സയിലാണ്. പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയാണെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.
തിരുനെല്‍വേലി-തെങ്കാശി ദേശീയ പതായോട് ചേര്‍ന്നാണ് ഈ റെയില്‍വെ ഗേറ്റുള്ളത്. വ്യാഴാഴ്ച രാത്രി 8.45ഓടെയാണ് മദ്യപിച്ച യുവാവെത്തി ആക്രമിച്ചത്. പ്രദേശത്ത് വെളിച്ചക്കുറവുള്ളതും സിസിടിവിയില്ലാത്തതും പ്രതിക്ക് വേഗം രക്ഷപ്പെടാന്‍ സഹായകമായിട്ടുണ്ട്. അക്രമിക്കുന്ന വേളയില്‍ തമിഴിലാണ് പ്രതി സംസാരിച്ചതെന്നാണ് കൊല്ലം സ്വദേശിയായ യുവതിയുടെ മൊഴി.
രാത്രി എട്ട് മണിയോടയാണ് യുവതി ഡ്യൂട്ടിക്ക് എത്തിയത്. തിരുനെല്‍വേലി-ചെങ്കോട്ട പാസഞ്ചര്‍ പോയ പിന്നാലെയാണ് പ്രതി വന്നത്. മുറിക്കകത്ത് ജോലിയിലായിരുന്നു യുവതി. ലൈംഗികമായി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. യുവതി ശക്തമായി ചെറുത്തു. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. യുവതി ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി. ഈ വേളയില്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. എങ്കിലും ജീവന് ഭീഷണിയില്ല. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് യുവതി. തെങ്കാശിയിലെ റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വളരെ വിദൂരത്താണ് സിസിടിവി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
അതേസമയം, പ്രതിയുടേത് എന്ന് കരുതുന്ന ചെരുപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പെയിന്റിന്റെ അംശങ്ങള്‍ കാണാം. പ്രതി പെയിന്റ് തൊഴിലാളിയാണെന്ന് സംശയിക്കുന്നു. പ്രദേശത്ത് ഈ ജോലിക്ക് പോകുന്നവര്‍ ആരൊക്കെ എന്ന് പോലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications