സിപിഎം, കോൺഗ്രസ്, ബിജെപി.. മാമ്പഴത്തറ സലീം സിപിഎം വിട്ട് വീണ്ടും ബിജെപിയിലേക്കെന്ന് സൂചന
കൊല്ലം: പാര്‍ട്ടികള്‍ മാറി പ്രശസ്തനായ മാമ്പഴത്തറ സലീം സിപിഎം വിട്ട് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആര്യങ്കാവ് പഞ്ചായത്തിലെ സിപിഎം പഞ്ചായത്ത് അംഗമാണ് നിലവില്‍ മാമ്പഴത്തറ സലീം. നേരത്തെ സലീം ബിജെപിയിലും കോണ്‍ഗ്രസിലും ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം മാമ്പഴത്തറ സലീം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കോണ്‍ഗ്രസ് അനുയായികള്‍ ആണ് ഫോട്ടോ പ്രചരിപ്പിച്ചത്. ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ ആണ് കെ സുരേന്ദ്രനൊപ്പം സലീം പങ്കെടുത്തത്. ഇതോടെയാണ് സലീം സിപിഎം വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നുളള പ്രചാരണം.

ആര്യങ്കാവില്‍ സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡണ്ടും അഞ്ചല്‍ ബ്ലോക്ക് അംഗവും ആയിരുന്നു മാമ്പഴത്തറ സലീം. 1995ല്‍ ആര്യങ്കാവ് പഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ സലീം വൈസ് പ്രസിഡണ്ടായി. 2005ല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായി. എന്നാല്‍ 2010ല്‍ സലീം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസിന് ആദ്യമായി പഞ്ചായത്ത് ഭരണം ലഭിച്ചു. സലീം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി. 2015ല്‍ വാര്‍ഡില്‍ മത്സരിച്ചെങ്കിലും തോറ്റു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാമ്പഴത്തറ സലീം വീണ്ടും പാര്‍ട്ടി മാറി. ഇത്തവണ ബിജെപിയിലേക്ക് ആയിരുന്നു പോക്ക്. 2020ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഴുതുരുട്ടി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായി. എന്നാല്‍ പിന്നീട് ബിജെപിയോടും ഉടക്കി. രാജി വെച്ച സലീം വീണ്ടും സിപിഎമ്മിലേക്ക് തിരിച്ച് എത്തി. കഴുതുരുട്ടി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി സലീം മത്സരിച്ച് ജയിച്ചു. ഇപ്പോള്‍ വീണ്ടും മാമ്പഴത്തറ സലീം ബിജെപിയിലേക്ക് തന്നെ തിരികെ പോകാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications