'തെറ്റിച്ചാല്‍ തൊപ്പി വയ്ക്കാന്‍ തല കാണില്ല'; പൊലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍
കൊല്ലം: സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. റോക്കി റോക്കി എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് ഭീഷണി മുഴക്കിയ അഞ്ചാലമൂട് സ്വദേശി ആതിത്യലാല്‍ (20) ആണ് പിടിയിലാത്. അഞ്ചാലമൂട് പൊലീസ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത പൊലീസുകാര്‍ക്ക് ആശംസകള്‍ അറിയിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി സന്ദേശമുണ്ടായത്.

ആശംസകള്‍ അറിയിച്ചാണ് ആദ്യം സന്ദേശം ആരംഭിച്ചതെങ്കിലും പിന്നീട് ഭീഷണിയോടെ സന്ദേശം അവസാനിപ്പിക്കുകയായിരുന്നു. മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത്, സൗമ്യമായി സംസാരിക്കുക എന്നിവ പാലിച്ചാല്‍ പൊലീസുകാര്‍ക്ക് സന്തോഷമായി തുടര്‍ന്ന് പോകാം. മറിച്ചാണെഹ്കില്‍ തൊപ്പിവയ്ക്കാന്‍ തല കാണില്ലെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.
ഇന്നലെ രാവിലെയാണ് സന്ദേശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ടവര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പൊലീസിനെ ഫേസ്ബുക്ക് കമന്റിലൂടെ അധിക്ഷേപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പയിമ്പ്ര കോവിന്ദപുരിയില്‍ പ്രജിലേഷ് (34) ആണ് അറസ്റ്റിലായത്. പൊലീസുകാരുടെ മക്കളെ വാഹനം ഇടിച്ച് കൊല്ലണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Recommended Video
പൊലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും. വണ്ടി കയറ്റിക്കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ ഒരു വഴിയും ഇല്ല എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കമന്റ്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications