Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനാപുരത്ത് ഗണേഷ് കുമാറിന് തോല്‍വി; ജ്യോതികുമാര്‍ ചാമക്കാല അട്ടിമറി വിജയം നേടുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ

കൊല്ലം: കൊല്ലം ജില്ലയില്‍ ഇത്തവണ വലിയ പോരാട്ടം നടക്കുന്ന മണ്ഡലം ആണ് പത്തനാപുരം. കഴിഞ്ഞ രണ്ട് ദശകങ്ങളായി കെബി ഗണേഷ് കുമാര്‍ മാത്രം വിജയിച്ചുവന്ന മണ്ഡലത്തില്‍ ഇത്തവണ അടിപതറും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.

ഇത്തവണ ജ്യോതികുമാര്‍ ചാമക്കാല ഗണേഷ് കുമാറിനെ അട്ടിമറിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറിയായ ജ്യോതികുമാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പത്തനാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

Ganesh Jyothikumar

കൊല്ലം ജില്ലയിൽ ഇത്തവണ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. 2001 മുതൽ കെബി ഗണേഷ് കുമാർ മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ മൂന്ന് തവണയും ഗണേഷ് കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുന്നത്.

2016 ലും ശക്തമായ പോരാട്ടമാണ് നടക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത് സിനിമ താരം ജഗദീഷിനെ ആയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി ഭീമൻ രഘുവും മത്സരിച്ചു. എന്നാൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടായിരുന്നു ഗണേഷ് കുമാറിന്റെ വിജയം.

ഇത്തവണ ജ്യോതികുമാർ ചാമക്കാല പത്തനാപുരം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നേരത്തേ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. മണ്ഡലത്തിൽ തന്നെ നിന്ന് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ചാമക്കാലയുടെ നീക്കങ്ങൾ. അത് തന്നെയാണ് സർവ്വേയിലും പ്രതിഫലിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

ചാമക്കാലയെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആൾ എന്ന രീതിയിൽ ആണ് ഗണേഷ് കുമാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. അതേ നാണയത്തിൽ തന്നെയാണ് ചാമക്കാല തിരിച്ചടിക്കുന്നതും. ഇരുപത് വർഷമായി എംഎൽഎ ആയിരിക്കുന്ന ഗണേഷ് കൊട്ടാരക്കരക്കാരൻ ആണെന്നും മണ്ഡലത്തിൽ സ്ഥിരതാമസമില്ലെന്നും ആണ് ജ്യോതികുമാറിന്റെ വാദം. തൊട്ടുടത്ത പ്രദേശമായ അഞ്ചൽ സ്വദേശിയാണ് ജ്യോതികുമാർ.

ഗണേഷ് ഇത്തവണ പത്തനാപുരത്ത് നിന്ന് മാറി കൊട്ടാരക്കരയിൽ മത്സരിച്ചേക്കുമെന്ന് ഒരു പ്രചാരണം ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ സിപിഎം ഇതിന് തയ്യാറായിരുന്നില്ല. പ്രദേശത്ത് സിപിഐ നേതൃത്വവുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമല്ല ഇപ്പോഴുള്ളത് എന്നും എൽഡിഎഫിന് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുണ്ട്.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+