കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമ പ്രവര്‍ത്തനത്തിന്റെ ആധുനിക സമീപനങ്ങളും സാധ്യതകളും ചർച്ച് ചെയ്ത് മാധ്യമ സെമിനാർ; കൊല്ലത്ത് നടന്ന മാധ്യമ സെമിനാറിൽ പങ്കെടുത്തത് നിരവധി പ്രമുഖർ!!

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി ജില്ലാതല യുവജന മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അച്ചടി, ദൃശ്യ, നവ മാധ്യമങ്ങളിലെ മാറ്റങ്ങള്‍ വിഷയമാക്കിയ സെമിനാര്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.

<strong>പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വയനാട്ടില്‍ 'മുന്‍നോട്ടം' പദ്ധതിക്ക് തുടക്കമായി</strong>പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വയനാട്ടില്‍ 'മുന്‍നോട്ടം' പദ്ധതിക്ക് തുടക്കമായി

വാര്‍ത്തയ്ക്കുമേല്‍ പറക്കുന്ന പരുന്തുകള്‍ എന്ന വിഷയത്തില്‍ ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ വിജേഷ് ചൂടല്‍, പരസ്യങ്ങളിലെ ദൃശ്യ വിസ്മയങ്ങള്‍ എന്ന വിഷയത്തില്‍ സെയിന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ അധ്യാപിക യു.ടി. മുത്തു, നവ മാധ്യമം സ്വാധീന വഴികള്‍ എന്ന വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ ക്ലാസ് എടുത്തു.

Media seminar

വര്‍ത്തമാനകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അച്ചടി മാധ്യമങ്ങളില്‍ നിന്ന് നവ മാധ്യമങ്ങളിലേക്ക് എത്തി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ആധുനിക സമീപനങ്ങളും സാധ്യതകളുമാണ് പ്രധാനമായും ചര്‍ച്ചയായത്. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. പ്രദീപ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ സന്ധ്യ അനീഷ്, പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Media seminar in Kollam. Conduted by Youth Welfare Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X