കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിത മതിൽ; സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് ചരിത്ര സംഭവം, കേരളം സാധാരണക്കാര്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കുന്ന പ്രതീകാത്മക മുന്നേറ്റംകൂടിയണിതെന്ന് മേഴ്സികുട്ടിയമ്മ

  • By Desk
Google Oneindia Malayalam News

കൊല്ലം: പ്രളയാനന്തര ദുരിതാശ്വാസവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരായ പ്രതിരോധവും പ്രധാനമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഒന്ന് മറ്റൊന്നിന് പകരം വയ്ക്കാവുന്നതല്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മറന്ന് വനിതാ മതില്‍ സംഘടിപ്പിക്കുന്നു എന്ന് ആരോപിക്കുന്നവര്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവരാണെന്ന് മന്ത്രി പറഞ്ഞു.

<strong>കുപ്രസിദ്ധ മോഷ്ടാവ് സജീഷ് തൃശൂരില്‍ അറസ്റ്റില്‍: അറസ്റ്റ് പൂട്ട് തകര്‍ത്ത് ഭണ്ഡാരം കവര്‍ന്ന കേസില്‍</strong>കുപ്രസിദ്ധ മോഷ്ടാവ് സജീഷ് തൃശൂരില്‍ അറസ്റ്റില്‍: അറസ്റ്റ് പൂട്ട് തകര്‍ത്ത് ഭണ്ഡാരം കവര്‍ന്ന കേസില്‍

വനിതാ മതിലിന് മുന്നോടിയായി ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി, അങ്കണവാടി പ്രതിനിധികളുടെ യോഗം കൊല്ലം ടി. എം. വര്‍ഗീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ. ഇത്തരമൊരു പരിപാടിക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് ചരിത്ര സംഭവമാണ്. രാജ്യത്ത് ഭരണകൂടം വരേണ്യവര്‍ഗ്ഗത്തിനൊപ്പം നില്‍ക്കുകയും അവര്‍ക്കുമാത്രം ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ കേരളം സാധാരണക്കാര്‍ക്കൊപ്പമാമെന്ന് പ്രഖ്യാപിക്കുന്ന പ്രതീകാത്മക മുന്നേറ്റംകൂടിയാണിത്.

Mercykutty Amma

സ്ത്രീകള്‍ നേരിടുന്ന അനീതിയെ ചോദ്യം ചെയ്യാന്‍ അവര്‍തന്നെ പ്രതിരോധ മതില്‍ തീര്‍ക്കുകയാണ്. പോരാട്ടം ഇവിടെ അവസാനിക്കുകയല്ല. അതിനുശേഷവും യഥാര്‍ത്ഥ ജനാധിപത്യ ബോധം വളര്‍ത്തുന്നതിനുള്ള ശക്തമായ ഇടപെടല്‍ തുടരും. അഭിപ്രായങ്ങളെ ബഹുമാനിക്കാനും അംഗീകരിക്കാനും കഴിയുന്ന മനോഭാവം വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധവത്കരണം കാലഘട്ടത്തിന്റ ആവശ്യമാണ് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷത വഹിച്ചു, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി. ജെ. ആന്റണി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ. ജി. സന്തോഷ്, ജില്ലാ സമൂഹ്യനീതി ഓഫീസര്‍ എസ്. ഗീതാകുമാരി, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ അനിസ് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തലത്തിലുള്ള എന്‍ജിനീയര്‍മാര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഓവര്‍സിയര്‍മാര്‍, അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍, സി.ഡി.പി.ഒമാര്‍, അങ്കണവാടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Mercykutty Amma'ss comments about Women wall in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X