വീണ്ടും മെറിന്‍ ജോസഫ്; കൊല്ലം സിറ്റി പോലീസ് കമ്മിഷണറായി നിയമിതയായി
കൊല്ലം: കോട്ടയം മാങ്ങാനം സ്വദേശിനിയായ മെറിൻ ജോസഫ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി വീണ്ടും നിയമിതയായി. നിലവിൽ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എസ് പി ആയാണ് മെറിൻ ജോസഫ് ചുമതല നിർവഹിച്ചിരുന്നത്.
2019 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മെറിൻ ജോസഫ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ടി നാരായണൻ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് അഡിഷണൽ എ ഐ ജിയായി നിയോഗിക്കപ്പെട്ട ഒഴിവിലേക്കാണ് മെറിൻ ജോസഫ് നിയമിതയായിരിക്കുന്നത്.

കോട്ടയംകാരിയായ മെറിൻ ജോസഫ് ഡൽഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലാണ് തന്റെ പഠനം കാലം പൂർത്തീകരിച്ചത്. സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി ബി എയും എം എയും മികച്ച മാർക്കോടെ ജോസഫ് ഡൽഹി യൂണിവേഴ്സിറ്റിയിൽ പാസായി ഇറങ്ങി.
ബിരുദാനന്തര ബിരുദം പഠിക്കുന്ന വേളയിൽ തന്നെ സിവിൽ സർവീസ് എന്ന മോഹം മെറിൻ ജോസഫിന് ഉണ്ടായിരുന്നു. പിന്നാലെ, ഇതിന് വേണ്ടിയുള്ള കഠിന പരിശ്രമവും ആരംഭിച്ചു.
അതേസമയം , പിതാവ് ഡോ ജോസഫ് എബ്രഹാം കേന്ദ്ര സർക്കാറിന്റെ പ്രിൻസിപ്പൽ അഡ്വൈസർ ആയി വിരമിച്ച വ്യക്തിയാണ്. ഡൽഹിയിൽ ഇക്കണോമിക്സ് അധ്യാപികയാണ് മെറിൻ ജോസഫിന്റെ അമ്മ മരീന ജോര്‍ജ്. ഭര്‍ത്താവ് ഡോ. ക്രിസ് എബ്രഹാം.












Click it and Unblock the Notifications