Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കിൽ നിന്ന് 50 പവൻ പണയ സ്വർണവുമായി ഇറങ്ങിയ ആൾ അപ്രത്യക്ഷം! ദുരൂഹം, അന്വേഷിച്ച് പോലീസ്!

ആര്യനാട്: സ്വര്‍ണവുമായി കൊല്ലത്ത് മധ്യവയസ്‌കനെ കാണാതായതായി പരാതി. 56കാരനായ മോഹനനെ ആണ് കാണാതായത്. കഴിഞ്ഞ ദിവസം അന്‍പത് പവന്‍ സ്വര്‍ണവുമായി മോഹനന്‍ പേരൂര്‍ക്കട ബാങ്കില്‍ നിന്നും പുറത്ത് ഇറങ്ങിയതായി വിവരമുണ്ട്. എന്നാല്‍ അതിന് ശേഷം മോഹനന്‍ വീട്ടിലോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ എത്തിയിട്ടില്ല എന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കുളപ്പട സുവര്‍ണ നഗര്‍ ഏതന്‍സ് നിവാസില്‍ മോഹനന്‍ പറണ്ടോട് ഗോള്‍ഡ് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്വര്‍ണം പണയമെടുക്കുന്ന ഈ സ്ഥാപനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മോഹനന്‍ ജോലി ചെയ്യുന്നുണ്ട്. മോഹനന്റെ ഭാര്യയുടെ സഹോദരന്‍ ആയ ജയകുമാര്‍ ആണ് പറണ്ടോട് ഗോള്‍ഡ് ഫിനാന്‍സിന്റെ ഉടമ. ഫിനാന്‍സ് സ്ഥാപനത്തില്‍ ഇടപാടുകാര്‍ പണയം വെയ്ക്കുന്ന സ്വര്‍ണം പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്കിലാണ് പണയം വെയ്ക്കാറ്. ബാങ്കില്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ സ്ഥിരമായി പോകാറുളളത് മോഹനന്‍ ആണ്. മാത്രമല്ല പണയപ്പണ്ടം തിരികെ എടുത്ത് കൊണ്ട് വരുന്നതും മോഹനന്‍ തന്നെ ആണ്.

gold

ശനിയാഴ്ച രാവിലെ 8 മണിക്ക് പണയം വെക്കാനുളള സ്വര്‍ണവുമായി മോഹനന്‍ പേരൂര്‍ക്കട സഹകരണ ബാങ്കില്‍ പോയിട്ടുണ്ട്. പതിവ് പോലെ സ്‌കൂട്ടറിലാണ് ബാങ്കിലേക്ക് പോയത്. സ്വര്‍ണം പണയം വെച്ചതിന് ശേഷം തിരികെ പണയം എടുത്ത 50 പവന്‍ സ്വര്‍ണവുമായി തിരികെ സ്ഥാപനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടറുമായി മോഹനനെ കാണാതായിരിക്കുന്നത്. 50 പവന്‍ സ്വര്‍ണം കൂടാതെ 50,000 രൂപയും മോഹനന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് മകന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മോഹനന്റെ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പേരൂര്‍ക്കട ബാങ്കില്‍ മോഹനന്‍ ഇരിക്കുന്നതും അവിടെ നിന്ന് പുറത്ത് ഇറങ്ങുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുളളത്. എന്നാല്‍ ബാങ്കില്‍ നിന്നും ഇറങ്ങിയ ശേഷം മോഹനന്റെ രെു വിവരവും ഇല്ലെന്ന് മകന്‍ പറയുന്നു. ആര്യനാട് പോലീസിനാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+