കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വാക്‌സിന്‍ വിതരണം പ്രതിരോധത്തിന്റെ പുതിയ ഘട്ടം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്നലെ ഒന്‍പതിടങ്ങളില്‍ നടന്ന കോവിഡ് വാക്‌സിന്‍ (കോവിഷീല്‍ഡ്) വിതരണം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വിക്‌ടോറിയ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോക ശ്രദ്ധയാര്‍ജിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം കാഴ്ചവെച്ചത്.

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സാഹചര്യങ്ങളെ അനുകൂലമാക്കി പ്രതിരോധം തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിജയമായി, മന്ത്രി പറഞ്ഞു. ക്രിയാത്മക സമീപനങ്ങളിലൂടെ ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ പ്രയത്‌നിച്ച എല്ലാ വകുപ്പുകളെയും മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.

kollam

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനായി. ശാസ്ത്രലോകം കൈവരിച്ച അഭിമാനകരമായ നേട്ടമെന്നാണ് വാക്‌സിന്‍ വിതരണ ചടങ്ങില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എം പി വിശേഷിപ്പിച്ചത്. എം നൗഷാദ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ വി കൃഷ്ണവേണി, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എസ് ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു, കോവിഡ് ഹോം കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ കെ ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. പുനലൂര്‍ നഗരസഭാ അധ്യക്ഷ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത ബീവി, സ്ഥിരം സമിതി അധ്യക്ഷന്‍ ദിനേശന്‍, പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷാ, ഡി പി എച്ച് എന്‍ എന്‍ ലതികമണി, എല്‍ എച്ച് ഐ സാലി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Minister J Mercykkuttyamma on Covid vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X