കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളെ സാമൂഹ്യ ശാസ്ത്രബോധമുള്ളവരാക്കണം; എല്ലാ കുട്ടികളേയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മേഴ്സിക്കുട്ടിയമ്മ

  • By Desk
Google Oneindia Malayalam News

കൊല്ലം: കുട്ടികളെ സാമൂഹ്യ ശാസ്ത്രബോധമുള്ളവരാക്കി വളര്‍ത്തിയെടുക്കുന്നതിന് ബാലാവകാശ കമ്മീഷനും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളിലെ ബാലസംരക്ഷണ കമ്മിറ്റികളുടെ ശാക്തീകരണത്തിനായി ജില്ലയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ നടത്തിയ യോഗവും സെമിനാറും കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

<strong>കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!</strong>കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!

എല്ലാ കുട്ടികളേയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കോളനികള്‍ക്ക് പ്രാമുഖ്യം നല്‍കി ശിശുസംരംക്ഷണ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി അറിയിച്ച മന്ത്രി താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

Mercykutty amma

തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രി സ്വീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനുള്ള ഓരോ പ്രവര്‍ത്തനവും സമയബന്ധിതമായി നടപ്പിലാക്കുന്നതിനൊപ്പം ലക്ഷ്യം നിശ്ചയിച്ച് പൂര്‍ത്തിയാക്കുകയും വേണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.

ബാലാവകാശ കമ്മീഷന്‍ അംഗം സി. ജെ. ആന്റണി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഗീതാകുമാരി, പ്രോഗ്രാം ഓഫീസര്‍ ടിജു റെയ്ച്ചല്‍ തോമസ്, ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ സി. എബ്രഹാം, സി.ബി.എം. ആര്‍ സനില്‍ വെള്ളിമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Minister J Mercykutty amma about Children's security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X