കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിത മതിലിന് കൊല്ലം ജില്ല ഒരുങ്ങുന്നു... പങ്കെടുക്കുന്നത് മൂന്ന് ലക്ഷം പേർ, ചരിത്ര സംഭവമാകുമെന്ന് മേഴ്സിക്കുട്ടിയമ്മ!!

  • By Desk
Google Oneindia Malayalam News

കൊല്ലം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനുമുള്ള കര്‍മ്മപരിപാടികളുടെ ഭാഗമായി 2019 ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനുള്ള ഒരുക്കങ്ങള്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ചു. ഓച്ചിറ മുതല്‍ കടമ്പാട്ടുകോണംവരെ ദേശീയ പാതയില്‍ ജില്ലയില്‍ 58 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരുക്കുന്ന മതിലില്‍ മൂന്നു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ജില്ലാ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ യോഗം ഉദ്ഘാടനം ചെയ്തു.

വനിത മതിലിന് കൊല്ലം ജില്ല ഒരുങ്ങുന്നു... പങ്കെടുക്കുന്നത് മൂന്ന് ലക്ഷം പേർ, ചരിത്ര സംഭവമാകുമെന്ന് മേഴ്സിക്കുട്ടിയമ്മ!!

തുല്യതയും സമത്വവും നിലനിര്‍ത്താനായി ഒരുക്കുന്ന വനിതാ മതില്‍ പുതിയ ചരിത്രമാകുമെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാജ്യത്തെ അപകടകരമായ മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ബാധ്യസ്ഥരാണ്. കാലം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ സ്ത്രീകള്‍ മുന്‍കൈ എടുക്കണം. അതുകൊണ്ടുതന്നെയാണ് വനിതാ മതിലിന് പ്രാധാന്യമേറുന്നത്-മന്ത്രി പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചെയര്‍പേഴ്സണും ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ കണ്‍വീനറുമായുള്ള ജില്ലാതല സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ വൈസ് ചെയര്‍മാന്‍മാരും നിര്‍വാഹക സമിതി അംഗങ്ങളുമായി പ്രവര്‍ത്തിക്കും.

Mercykutty Amma

എം.എല്‍.എ ചെയര്‍മാനും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കണ്‍വീനറുമായി ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കും. നിയോജകമണ്ഡലം തലത്തിലുള്ള സംഘാടക സമിതി യോഗം ഡിസംബര്‍ 15ന് നടക്കും. ഡിസംബര്‍ 18 മുതല്‍ 20വരെ പഞ്ചായത്തുതല കമ്മിറ്റികളും 22 മുതല്‍ 25 വരെ വാര്‍ഡുതല കമ്മിറ്റികളും ചേരും. ഡിസംബര്‍ 30 നുള്ളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കുവാനും സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുംവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാനും യോഗം തീരുമാനിച്ചു.

എം. നൗഷാദ് എം.എല്‍.എ, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ജില്ലാ പോലീസ് മേധാവി പി.കെ. മധു, എസ്.എന്‍.ഡി.പി യോഗം പ്രതിനിധി മോഹന്‍ ശങ്കര്‍, ശ്രീനാരായണ സഹോദര ധര്‍മവേദി അധ്യക്ഷന്‍ അഡ്വ. സി.കെ. വിദ്യാസാഗര്‍, വിശ്വകര്‍മ മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.ആര്‍. ദേവദാസ്, കെ.ഡി.എഫ് സംസ്ഥാന അധ്യക്ഷന്‍ പി. രാമഭദ്രന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രതിനിധികളായ കെ. സുശീലന്‍, എ.സോമരാജന്‍, പി. സുന്ദരന്‍, എന്‍. രാജേന്ദ്രന്‍, പച്ചയില്‍ സന്ദീപ്, പി.കെ. ശശാങ്കന്‍, വനജ വിദ്യാധരന്‍, അഖിലകേരള വിശ്വകര്‍മ്മ സഭ ജില്ലാ സെക്രട്ടറി പി. സുരേഷ്‌കുമാര്‍, കേരള സാംബവര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, കേരള സാംബവ സഭ വനിതാ സമാജം പ്രസിഡന്റ് എല്‍. അജിതകുമാരി, വീരശൈവ മഹാസഭ പ്രതിനിധി ടി.പി. കുഞ്ഞുമോന്‍, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി എന്‍. ബിജു, കാഥികന്‍ പ്രഫ. വസന്തകുമാര്‍ സാംബശിവന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുനില്‍ കുമാര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന്‍ ജോസഫ് നന്ദിയും പറഞ്ഞു.

English summary
Minister Mercykutty amma on Women's wall in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X