കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് പദ്ധതി; സംസ്ഥാനത്ത് സമയബന്ധിതമായി പൂർത്തിയാക്കും, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മാണ വസ്തുക്കള്‍ എത്തിക്കും!!

  • By Desk
Google Oneindia Malayalam News

കൊല്ലം: പെരിനാട് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി വഴി പൂര്‍ത്തിയാക്കിയ ഏഴ് വീടുകളുടെ താക്കോല്‍ ദാനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വീടില്ലാത്തവര്‍ക്കെല്ലാം വീടൊരുക്കുന്ന പദ്ധതി സംസ്ഥാനത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

<strong>സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവ് ട്രാവലറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു: അപകടം പന്തളത്ത്!! </strong>സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവ് ട്രാവലറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു: അപകടം പന്തളത്ത്!!

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മാണ വസ്തുക്കള്‍ ഉത്പാദിച്ച് സൗജന്യമായി നല്‍കുകയാണ്. വരുമാന മാര്‍ഗം തുറക്കുന്നതിനൊപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരാന്‍ ഇതുവഴി സാധ്യമായെന്ന് മന്ത്രി വ്യക്തമാക്കി. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി.

Mercykutty amma

ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. സുരേഷ്‌കുമാര്‍, സെക്രട്ടറി എ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സന്തോഷ്, വികസന വിഭാഗം ചെയര്‍മാന്‍ വി. പ്രസന്നകുമാര്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സന്‍ ശ്രീകുമാരി, കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍. സേതുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Minister Mercykutty amma's comment about Life project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X