മഴക്കാലമെത്താറായി.... ആരോഗ്യ പരിപാലനത്തിന് തയ്യാറെടുത്ത് കൊല്ലം, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന മഴക്കാല പൂര്‍വശുചീകരണം ആരോഗ്യ ജാഗ്രത ജില്ലാതല ആലോചനായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പൊതുനിരത്തുകളില്‍ മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. വാര്‍ഡ് തലത്തില്‍ ശുചിത്വ സ്കാഡുകള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. വാര്‍ഡ്തല ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം.

ആരോഗ്യ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് വാര്‍ഡ് തലത്തില്‍ യോഗം ചേരണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ യോഗ നടപടികള്‍ ഏകീകരിക്കണം. ഈ മാസം എട്ട്, 10 തീയതികളില്‍ നടപടികളുടെ മുന്നൊരുക്കം എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശില്പശാലകള് സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
11, 12 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ നടത്തണം. പ്രദേശത്തെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിടം, മാലിന്യ കേന്ദ്രങ്ങള്‍ എന്നിവ കണ്ടെത്തുകയും അത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡിന് 25000 രൂപ വീതവും കോര്‍പ്പറേഷനില്‍ 35000 രൂപ വീതവും നല്‍കും. തനത് ഫണ്ട് കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മറ്റ് പദ്ധതിയ്ക്കായുള്ള പണം ചെലവഴിക്കാം. സര്‍ക്കാര്‍ ഇത് തിരികെ നല്‍കും.
പൊതുജനങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് അവബോധം നല്കാന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേക യോഗങ്ങള്‍ വിളിച്ചുകൂട്ടി പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തണം. തൊഴില്‍ വകുപ്പ്, ഫിഷറീസ് വകുപ്പ്, ഹരിതകേരളം മിഷന്, കുടുംബശ്രീമിഷന് എന്നിവയുടെ സേവനങ്ങളും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, തദ്ദേശ സ്വയംഭരണ ജനപ്രതിനധികള്‍, ജില്ലാ ശുചിത്വമിഷന് കോഓര്‍ഡിനേറ്റര്‍ ജി സുധാകരന്, ഡെപ്യൂട്ടി ഡി എം ഒ ഡോ. എസ് സന്ധ്യ, അഡീഷണല്‍ ഡി സി പി പി.എ. മുഹമ്മദ് ആരിഫ് പങ്കെടുത്തു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications