Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: 'എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാം'; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ശകാരം

കൊല്ലം: ജോലിയിൽ അലംഭാവം കാണിച്ച ഉദ്യോ​ഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പുനലൂർ - പത്തനാപുരം റോഡ് നിർമാണത്തിൽ അലംഭാവം വരുത്തിയ ഉദ്യോഗസ്ഥരെയാണ് മന്ത്രി ശകാരിച്ചത്. എങ്ങനെ ജോലി ചെയ്യിക്കണം എന്ന് സർക്കാരിന് അറിയാമെന്നും ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിലക്ക് നിർത്തുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അലംഭാവം വച്ചു പൊറുപ്പിക്കില്ല എന്നും മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നൽകി. പത്തനാപുരം അങ്ങാടി റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മന്ത്രി ദേഷ്യപ്പെട്ടത്.

1


''ഇന്ന് വൈകുന്നേരത്തിനുള്ളിൽ റോഡിന്റെ പണി നടത്തണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. അത് നടത്തിയില്ലെങ്കിൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതിൽ ഒരു സംശയവും വേണ്ട. ഇവിടെ ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിലക്ക് നിർത്തും. ശമ്പളം വാങ്ങിയിട്ട് ജോലി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സർക്കാരിന് അറിയാം.''-മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

2

ബഹുമാനപ്പെട്ട കോടതി തന്നെ ചൂണ്ടിക്കാട്ടിയ പന്ത്രണ്ട് ഐഡന്റിഫൈഡ് റോഡും, ഏഴ് അഡീഷണൽ ഐഡന്റിഫൈഡ് റോഡും വളരെ നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കി. സാധാരണ ഭക്തർ വരുന്ന സമയത്ത് റോഡ് മോശമാണെന്ന പരാതി പരിഹരിക്കാൻ വേണ്ടിയിട്ടാണ് വളരെ നേരത്തെ തന്നെ ഇങ്ങനെയൊരു നിലപാട് എടുത്തത്.

3

ആ നിലപാടിന്റെ ഭാഗമായി കാര്യങ്ങൾ പരിശോധിച്ചു. പരിശോധിച്ചതിന്റെ ഭാഗമായി സെപ്റ്റംബർ 23 ന് വീണ്ടും യോഗം ചേർന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് റോഡിലൂടെ സഞ്ചരിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി,..അപ്പോഴും ഈ റോഡിന്റെ പരാതി പരിഹരിച്ചു ന്നെ രീതിയിലാണ് റിപ്പോർട്ട് വന്നത്. ഇന്നും നാളെയും പരിപൂർണമായും സഞ്ചരിച്ച് കാര്യങ്ങൾ പരിശോധിക്കുെമന്ന് പറഞ്ഞതാണ്. ഇവിടെ വന്നപ്പോൾ നിശ്ചയിച്ച പോലെ അല്ല കാര്യങ്ങൾ നടന്നത്.

4

ഇന്ന് വൈകീട്ട് അറ്റകുറ്റ പണികൾ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. അത് നടത്തിയിട്ടില്ലെങ്കിൽ നടപടിയുമായി മുന്നോട്ട് പോകും . അതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+