Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരിക്ക്

കൊല്ലം: മന്ത്രി വി ശിവൻ കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗഷിനിൽ വെച്ചാണ് അപകടം. പുലമൺ ജം​ഗ്ഷനിലെ സിഗ്നലിൽ വെച്ച് മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. പരിക്ക് സാരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രയിൽ എത്തിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് മറിഞ്ഞത്.

car

pc: screengrab

കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. ഏറെ പണിപ്പെട്ടാണ് വാഹനത്തിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇടിയിൽ ആംബുലൻസ് ഭാ​ഗികമായി തകർന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ആണ് അപകടം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+