Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ ശ്രമം, ഷമ്മി തിലകനെതിരെ കേസ്

കൊല്ലം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയതിന് ജനപ്രിയ നടന്‍ ഷമ്മി തിലകനെതിരെ കേസ്. വനിതാ വ്യവസായിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തി എന്നാണ് പരാതി. കൊല്ലം ഈസ്റ്റ് പോലീസാണ് പരാതിയെ തുടര്‍ന്ന് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എസ് എന്‍ വനിതാ കോളേജിന് സമീപത്തെ സ്ഥാപനത്തില്‍ വെച്ചാണത്രെ ഷമ്മി തിലകന്‍ പരാതിക്കാരിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു പരാതി.

shammi-thilakan

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തോളമായി കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം നടത്തുന്നു. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ സമ്മതം കൂടാതെ മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തിയെന്നാണ് കേസ്.

സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രമെടുക്കുന്നതിനെ കാണുന്നത്. ഇതാദ്യമായാണ് ഇത്രയും പോപ്പുലര്‍ ആയ ഒരു നടനെതിരെ ഇത്തരമൊരു സംഭവത്തില്‍ കേസെടുക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+