കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആധുനിക സംവിധാനങ്ങള്‍; 1500 കിലോമീറ്റര്‍ ദൂരം റെയിഞ്ചുള്ള സാറ്റലൈറ്റ് ഫോണുകള്‍, ശക്തികുളങ്ങര ഹാര്‍ബര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കി മാറ്റുമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കൊല്ലം : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമാക്കി കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കുള്ള ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയുടെ വിതരണവും സമുദ്ര മത്സ്യബന്ധന നിയമത്തെക്കുറിച്ചുള്ള ശില്‍പ്പശാലയുടെ ഉദ്ഘാടനവും കാവനാട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

<br> കുണ്ടറ മണ്ഡലത്തില്‍ മാത്രം 1100 കോടി രൂപയുടെ വികസനം; പുനലൂര്‍ മുതല്‍ കുണ്ടറ വരെ പുതിയ പൈപ്പ് ലൈന്‍, ഫ്‌ളൈഓവറുകൾ, 6500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം
കുണ്ടറ മണ്ഡലത്തില്‍ മാത്രം 1100 കോടി രൂപയുടെ വികസനം; പുനലൂര്‍ മുതല്‍ കുണ്ടറ വരെ പുതിയ പൈപ്പ് ലൈന്‍, ഫ്‌ളൈഓവറുകൾ, 6500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം

മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കിലോമീറ്റര്‍ ദൂരം റെയിഞ്ചുള്ള സാറ്റലൈറ്റ് ഫോണുകള്‍ 90 ശതമാനം സബ്‌സിഡിയോടെയും ബോട്ട് ഉടമകള്‍ക്ക് പകുതി വിലയ്ക്കും നല്‍കും. യാനങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സിന്റെ പ്രീമിയം തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ നല്‍കുന്നതുവഴി ഉടമയ്ക്ക് 356 രൂപയാണ് ചെലവാകുക. 10 മുതല്‍ 15 ലക്ഷം വരെയുള്ള യാനങ്ങളുടെ പ്രീമിയത്തിന്റെ ഒരു ശതമാനമായ 712 രൂപ മാത്രമാണ് ഉടമ നല്‍കേണ്ടി വരിക.

safety for fishermen

ശക്തികുളങ്ങര ഹാര്‍ബര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കി മാറ്റും. ആധുനീകരണത്തിന്റെ ഭാഗമായി എത്ത്‌നിക് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ 11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. എന്‍. വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ രാജലക്ഷ്മി ചന്ദ്രന്‍, ജനറ്റ് ഹണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളായ എന്‍. അനിരുദ്ധന്‍, രാജീവന്‍, യേശുദാസന്‍, നെയ്ത്തില്‍ വിന്‍സന്റ്, പീറ്റര്‍ മത്യാസ്, ചാര്‍ളി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
English summary
Modern systems of safety for fishermen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X