Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ഒരു ഭാ​ഗ്യ ജില്ലയാണോ? മൺസൂൺ ബംബറിൽ രണ്ടാം സമ്മാനമടക്കം 3 സമ്മാനങ്ങൾ

കൊല്ലം: കഴിഞ്ഞദിവസമാണ് കേരള മൺസൂൺ ബംബറിന്റെ ഫലം പുറത്തുവന്നത്. ബംബർ സമ്മാനമായ 10 കോടി നേടിയത് മലപ്പുറത്തെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കായിരുന്നു. 11 പേർ ഒരുമിച്ചായിരുന്നു ലോട്ടറി എടുത്തത്.

അതേസമയം, രണ്ടാം സമ്മാനം അടിച്ചത് കൊല്ലം ജില്ലയിലാണ്. രണ്ടാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനം ഉൾപ്പെടെ മൂന്ന് സമ്മാനങ്ങളാണ് കൊല്ലം ജില്ലയിൽ അടിച്ചത്. ചിന്നക്കടയിലെ വ്യാപര സ്ഥാനത്തിലെ 11 പേർ ചേർന്നാണ് മൺസൂൺ ബംബർ എടുത്തത്.

lottery

10 ലക്ഷം രൂപയാണ് ഇവരുടെ ടിക്കറ്റിന് അടിച്ചത്. 250 രൂപയുടെ ടിക്കറ്റ് വാങ്ങാൻ 22 രൂപ വീതമാണ് ഒരാൾ എടുത്തത്. നികുതി ഉൾപ്പെടെ കഴിഞ്ഞ് 6, 30000 രൂപയാണ് ലഭിക്കുക. 57, 272 രൂപ ഓരോരുത്തർക്കും തുകയിൽ നിന്ന് ലഭിക്കും.

വ്യാപാര സ്ഥാപനത്തിൽ ലോട്ടറി വിൽക്കാൻ എത്തിയ ആളിൽ നിന്നായിരുന്നു ഇവർ ലോട്ടറി എടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് ചിന്നക്കടയിലെ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. കരുനാഗപ്പള്ളിയിൽ വിറ്റ എം ഡി 348108 എന്ന നമ്പറിന് ആണ് രണ്ടാമത്തെ രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. പക്ഷേ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല. നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ സമ്മാനം ലഭിച്ചത് എം ഡി 128750 എന്ന ടിക്കറ്റിന് ആയിരുന്നു. ഈ ടിക്കറ്റിന്റെയും ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+