കൊല്ലം ജില്ലയ്ക്ക് ആശ്വാസം, ആദ്യമായി രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിൽ
കൊല്ലം: ഒരു ഘട്ടത്തിൽ പ്രതിദിനം നൂറിൽ അധികം കൊവിഡ് രോഗികൾ ഉണ്ടായതിൽ നിന്നും ആശ്വാസ തീരത്തേക്ക് കൊല്ലം ജില്ലയെത്തുന്നു. ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ ശേഷം ഇന്ന് ആദ്യമായി രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിലെത്തി എന്ന പ്രത്യേകതയുണ്ട്. കൊല്ലത്ത് രോഗബാധിതര്‍ ഇന്ന് 22 പേരാണ്. എന്നാല്‍ ഇന്ന് 57 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്.
ജൂലൈ 18 മുതലായിരുന്നു രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി തുടങ്ങിയത്. അന്ന് 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. 20 ന് 79 പേർക്കും 21 ന് 85 പേർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. അത് കഴിഞ്ഞ് 22നും 24 നും കണക്ക് ഉയര്‍ന്ന് 133 പേർക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയായി. 23 ന് അത് 106 ആയിരുന്നു. എന്നാൽ 25ാം തിയ്യതി മുതല്‍ ഗ്രാഫ് താഴ്ന്ന് തുടങ്ങിയിരുന്നു.

25ാം തിയ്യതി 80 പേർക്കും, 26ാം തിയ്യതി 74 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അത് കഴിഞ്ഞ് ഇന്ന് 22 ല്‍ എത്തുമ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 57 എത്തി. 26 ന് 74 പേര്‍ രോഗബാധിതരായ ദിവസം രോഗമുക്തര്‍ 70 പേരായിരുന്നു. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലവത്തായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് കൊവിഡ് രോഗബാധിതരായവരില്‍ സമ്പര്‍ക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഉള്‍പ്പെടുന്നു. ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Recommended Video

അതേ സമയം സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 161 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 86 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 70 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 68 പേര്‍ക്കും, കോട്ടയം ജില്ലയിലെ 59 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 41 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 38 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 30 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 17 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 15 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications