Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് കൂടുതല്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍; കോവിഡ് പരിശോധനയും വ്യാപകം

കൊല്ലം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി.എഫ്.എല്‍. ടി.സികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കി തദ്ദേശസ്ഥാപനങ്ങള്‍. വിവിധ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ പരിധികളില്‍ കോവിഡ് പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. കൂടാതെ കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍ കണ്ട് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുകയാണ് തദ്ദേശസ്ഥാപനങ്ങള്‍.

ഇത്തിക്കരയിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ 100 കിടക്കകളുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഇന്ന് (ജൂണ്‍ 1)പ്രവര്‍ത്തനം ആരംഭിക്കും. ഓക്‌സിജന്‍ ബെഡ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ചിട്ടുണ്ട്. കോവിഡ് ബാധിതര്‍ കൂടുതലുള്ള കോളനികളിലെ കുടുംബങ്ങള്‍ക്ക് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ലോഷന്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ വിതരണം ചെയ്തു.

രോഗബാധിതരും അഗതികളുമായ 280 പേര്‍ക്ക് ആഹാരം നല്‍കുന്നതിനായി ഒരു സമൂഹ അടുക്കളയും രണ്ട് ജനകീയ ഹോട്ടലും പ്രവര്‍ത്തിക്കുന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും അണുനശീകരണം നടത്തുന്നതിന് ആറ് സ്‌പ്രെയറുകളും ഒരു സ്‌പ്രെയര്‍ മെഷീനും വാങ്ങി. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പി.പി.ഇ കിറ്റ്, ഗ്ലൗസ്സ്, മാസ്‌ക്, വാഹനസൗകര്യം എന്നിവയും ലഭ്യമാക്കിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ അറിയിച്ചു.

കരുനാഗപ്പള്ളി നഗരസഭയിലെ ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള ഡി.സി.സി. പ്രവര്‍ത്തനസജ്ജമായി. നൂറുപേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉള്ള ഇവിടെ നിലവില്‍ 13 പേരുണ്ട്. ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിളക്കുടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍ 70 പേരുണ്ട്. പുനലൂരിലെ വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കിയതായി അസിസ്റ്റന്റ് സെക്രട്ടറി ശശികുമാര്‍ പറഞ്ഞു.

ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 92 കിടക്കകളോട് കൂടിയ ഡി.സി.സി. പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ 37 പേര്‍ ചികിത്സയിലുണ്ട്. നാല് ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വാര്‍ഡ് തലങ്ങളില്‍ അവശ്യ സേവനത്തിനായി വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പെരിങ്ങള്ളൂര്‍ ശിശുമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ അടുക്കള മുഖേന ഭക്ഷണം നല്‍കി വരുന്നതായും എല്ലാ കുടുംബങ്ങള്‍ക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തതായും പ്രസിഡന്റ് സുജ സുരേന്ദ്രന്‍ പറഞ്ഞു. പുനലൂര്‍ നഗരസഭയില്‍ മൈലക്കല്‍ വാര്‍ഡിലെ മുറിയന്തലയില്‍ നടന്ന കോവിഡ് മെഗാ ടെസ്റ്റില്‍ 78 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

covid

പോസിറ്റീവ് കേസുകള്‍ ഇല്ല. സി.എഫ്.എല്‍.ടി.സിയില്‍ നിലവില്‍ 46 രോഗികള്‍ ആണുള്ളത്. നെല്ലിപ്പള്ളി, കേളങ്കാവ് ഡി.സി.സികളില്‍ യഥാക്രമം അഞ്ചും രണ്ടും രോഗികള്‍ വീതമുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളും ശുചിയാക്കി. 35 വാര്‍ഡിലും ശുചീകരണ ക്യാമ്പയിന്‍ നടത്തും. ജൂണ്‍ അഞ്ചിന് രാവിലെ എട്ടിന് നഗരസഭാ പരിധിയിലെ ശ്രീരാമവര്‍മപുരം മാര്‍ക്കറ്റ് വൃത്തിയാക്കിക്കൊണ്ട് ക്യാമ്പയിന്‍ തുടങ്ങും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വ മിഷന്‍ പതിനായിരം രൂപയും നഗരസഭ തനത് ഫണ്ടില്‍ നിന്ന് പതിനായിരം രൂപയും വകയിരുത്തിയിട്ടുണ്ട്.

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്കായി കോവിഡ് പരിശോധന നടത്തി. 400ഓളം പേരെ പരിശോധിച്ചതില്‍ 14 പേര്‍ പോസിറ്റീവായി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആര്‍. .ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ ഡി.വൈ.എസ്.പി. രാജ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. വാര്‍ഡ്തലത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗബാധിതര്‍ക്കും രോഗമുക്തി നേടിയവര്‍ക്കുമായി സൗജന്യ ഓണ്‍ലൈന്‍ യോഗ പരിശീലനം നടത്തും.

Recommended Video

cmsvideo
    Pension for dependent of pandemic victim Oneindia Malayalam

    നാളെ (ജൂണ്‍ 2)രാവിലെ 10ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പരിധിയിലെ 18 വയസ്സിന് മുകളിലുളള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അരമണിക്കൂര്‍ വീതമാണ് പരിശീലനം. 13 നും 18 നും ഇടയില്‍ ഉള്ളവര്‍ക്കായി പ്രത്യേക പരിശീലനവും സംഘടിപ്പിക്കും. എന്‍.എസ.്ഡി.സി യോഗ പരിശീലകന്‍ രാജീവിനാണ് ചുമതല. കോവിഡ് ബാധിതരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രജിസ്ട്രേഷന് 04742402550 നമ്പരില്‍ ബന്ധപ്പെടാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+