Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗമുക്തി കൊല്ലത്ത്, 1384 പേര്‍ കൊവിഡ് നെഗറ്റീവ്

കൊല്ലം: ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയര്‍ കൊല്ലം ജില്ലയിലാണ്, 1384 പേര്‍. ജില്ലയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഒക്‌ടോബര്‍ ആറിനാണ് ഇതിന് മുന്‍പ് ഏറ്റവും കൂടിയ രോഗമുക്തി നിരക്ക്, 485 പേര്‍. ഒക്‌ടോബര്‍ നാലിന് 400 പേരും രോഗമുക്തി നേടിയിരുന്നു.

കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, തങ്കശ്ശേരി, കാവനാട്, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര, ആശ്രാമം, തിരുമുല്ലാവാരം, കടപ്പാക്കട, വടക്കേവിള, തെക്കേവിള പ്രദേശങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. മുനിസിപ്പാലിറ്റി പരിധിയില്‍ പരവൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ നീണ്ടകര, പെരിനാട്, ചവറ, പനയം, എഴുകോണ്‍, അഞ്ചല്‍, കരീപ്ര, പ•ന, കൊറ്റങ്കര, ശൂരനാട് നോര്‍ത്ത്, തേവലക്കര, തൃക്കരുവ, നെടുമ്പന, തൊടിയൂര്‍, ആലപ്പാട്, വെളിനല്ലൂര്‍, മയ്യനാട്, വെളിയം, നിലമേല്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

covid

കൊല്ലം കോര്‍പ്പറേഷനില്‍ 193 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-17, തങ്കശ്ശേരി-16, കാവനാട്-13, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ 11 വീതവും ആശ്രാമം, തിരുമുല്ലാവാരം ഭാഗങ്ങളില്‍ 10 വീതവും കടപ്പാക്കട, വടക്കേവിള, തെക്കേവിള പ്രദേശങ്ങളില്‍ എട്ടു വീതവും ഉളിയക്കോവില്‍, കല്ലുംതാഴം എന്നിവിടങ്ങളില്‍ ഏഴുവീതവും ഇരവിപുരം-6, നീരാവില്‍-5, തേവള്ളി, രാമന്‍കുളങ്ങര ഭാഗങ്ങളില്‍ നാലുവീതവും കിളികൊല്ലൂര്‍, മങ്ങാട്, വാടി, താമരക്കുളം പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

Recommended Video

cmsvideo
    കൊറോണ പ്രതിരോധത്തിന് യോഗയും ആയുർവേദവും

    മുനിസിപ്പാലിറ്റി പരിധിയില്‍ പരവൂര്‍-39, കരുനാഗപ്പള്ളി-17, കൊട്ടാരക്കര-5 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവര്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ നീണ്ടകര-39, പെരിനാട്, ചവറ എന്നിവിടങ്ങളില്‍ 22 വീതവും പനയം-21, എഴുകോണ്‍-20, അഞ്ചല്‍-18, കരീപ്ര, പ•ന ഭാഗങ്ങളില്‍ 17 വീതവും കൊറ്റങ്കര, ശൂരനാട് നോര്‍ത്ത്, തേവലക്കര, തൃക്കരുവ പ്രദേശങ്ങളില്‍ 16 വീതവും നെടുമ്പന-15, തൊടിയൂര്‍-13, ആലപ്പാട്-11, വെളിനല്ലൂര്‍-10, മയ്യനാട്-9, വെളിയം, നിലമേല്‍ ഭാഗങ്ങളില്‍ എട്ടുവീതവും ഇളമ്പള്ളൂര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ എട്ടുവീതവും ശാസ്താംകോട്ട, ഏരൂര്‍, കുലശേഖരപുരം, തെക്കുംഭാഗം എന്നിവിടങ്ങളില്‍ ആറു വീതവും ചിതറ, തഴവ, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും പിറവന്തൂര്‍, പൂയപ്പള്ളി, പോരുവഴി, ആദിച്ചനല്ലൂര്‍, ഇളമാട്, കടയ്ക്കല്‍, കല്ലുവാതുക്കല്‍ എന്നീ പ്രദേശങ്ങളില്‍ നാലുവീതവും മൈലം, പേരയം, പൂതക്കുളം, പവിത്രേശ്വരം, തെ•ല, തൃക്കോവില്‍വട്ടം, ഇടമുളയ്ക്കല്‍, ഇട്ടിവ, കുണ്ടറ, കുമ്മിള്‍, കുളക്കട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

    വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 704 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലമേല്‍ സ്വദേശിനി നസീറ ബീവി(53), അഞ്ചല്‍ സ്വദേശി സുശീലന്‍(45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ്(68), കുണ്ടറ സ്വദേശിനി ടെല്‍മ(81) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+