ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ്
കൊല്ലം : കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരന്‍ നിര്‍വഹിച്ചു. ആരോഗ്യ രംഗത്തെ വികസന നേട്ടങ്ങള്‍ സര്‍ക്കാരിന്റെ മാനവിക മുഖത്തിന് ഉദാഹരണമാണെന്ന് എം.എല്‍.എ പറഞ്ഞു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച യൂണിറ്റില്‍ 10 പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി, ജില്ലാ പഞ്ചായത്തംഗം പി.ആര്‍. പുഷ്‌കരന്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. ലില്ലി, കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സന്ധ്യ, ജെ. നജീബത്ത്, കടയ്ക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമന്‍, ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, എച്ച്.എം.സി അംഗങ്ങളായ പ്രൊഫ. ബി. ശിവദാസന്‍പിള്ള, എസ്. ബുഹാരി തുടങ്ങിയവര്‍ പങ്കെടുത്തു.
English summary
Mullakkara Ratnakaran inaugurated the new dialysis unit at Kadikkal Taluk Hospital



Click it and Unblock the Notifications

