കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറിട്ട വഴികളിലൂടെ വരുമാനത്തിന്റെ പുതുവഴികള്‍ തുറന്ന് കൊല്ലം; ജില്ലയിലെ ആദ്യ കൂണ്‍ ഉദ്പാദനകേന്ദ്രം കടയ്ക്കലില്‍!!

  • By Desk
Google Oneindia Malayalam News

കൊല്ലം: വേറിട്ട വഴികളിലൂടെ വരുമാനത്തിന്റെ പുതുവഴികള്‍ തുറക്കുകയാണ് കൊല്ലം ജില്ലയിലെ കടയ്ക്കലിലുള്ള കുടുംബശ്രീ കൂട്ടായ്മ. ജില്ലയിലെ ആദ്യ കൂണ്‍ ഉദ്പാദന കേന്ദ്രത്തിന്റെ പിന്നിലുള്ളത് പുല്ലുപണ വാര്‍ഡിലെ അഞ്ചംഗ സംഘം.

<strong>ശബരിമല സമരം പൂർണ്ണ വിജയമല്ലെന്ന് ശ്രീധരൻ പിള്ള; നിരാഹാര സമരം അവസാനിപ്പിക്കുന്നു, ജനപിന്തുണയേറി, പോരാട്ടം തുടരും!!</strong>ശബരിമല സമരം പൂർണ്ണ വിജയമല്ലെന്ന് ശ്രീധരൻ പിള്ള; നിരാഹാര സമരം അവസാനിപ്പിക്കുന്നു, ജനപിന്തുണയേറി, പോരാട്ടം തുടരും!!

റീന രാജു എന്ന സാമ്പത്തിക ബിരുദധാരിണിയുടെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് പുല്ലുപണ വാര്‍ഡില്‍ കൂണ്‍ ഉദ്പാദന ലബോറട്ടറിയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കടയ്ക്കല്‍ കൃഷിഭവനിലെ ഇക്കോഷോപ്പിന്റെ കണ്‍വിനറുമാണ് റീന.റീനയുടെ വീട്ടില്‍ തന്നെയാണ് കൂണ്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രം സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. സൂര്യപ്രഭ ബയോഫാര്‍മസിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. അത്യുല്‍പ്പാദന ശേഷിയുള്ള കൂണ്‍ വിത്തിനങ്ങളും ജൈവ കീടനാശിനികളും തൈകളും ഉദ്പാദിപ്പിക്കുന്നതിനൊപ്പം അഗ്രോലാബും സംരംഭത്തിന്റെ ഭാഗമായുണ്ട്.

Mashroom

ഒന്നര ഏക്കറിലധികം സ്ഥലത്ത് സമ്മിശ്ര ജൈവകൃഷിയും നടത്തുന്നു. ചെടികളെ പുഷ്പ്പിക്കാന്‍ സഹായിക്കുന്ന ഫിഷ് അമിനോ ആസിഡ്, വളര്‍ച്ച സഹായിയും കീടനാശിനിയുമായി ഉപയോഗിക്കാവുന്ന ഗോമൂത്രത്തില്‍ തയ്യാറാക്കുന്ന നന്ദിനി, ഡ്രെക്കോഡര്‍മ്മ, വെച്ചൂര്‍ പശുവിന്റെ ചാണകം, വേപ്പിന്‍ പിണ്ണാക്കില്‍ നിര്‍മ്മിക്കുന്ന സമ്പുഷ്ട്ട, വേരു സംരക്ഷണത്തിനുള്ള സ്യൂഡോമോണിസ്, കീടങ്ങളെ തുരത്താന്‍ ബിവേറിയ ബാസിയാന, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇക്കോ ഷോപ്പു വഴിയാണ് ഇവ കര്‍ഷകര്‍ക്ക് എത്തിക്കുന്നു.

ചിപ്പി, മില്‍ക്കി തുടങ്ങിയ കൂണ്‍ വിത്തുകളാണ് ഇവിടത്തെ ലാബില്‍ നിര്‍മ്മിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കി ഉദ്പാദിപ്പിക്കുന്ന കൂണ്‍ വിത്തുകള്‍ക്ക് പ്രിയമേറുന്നുമുണ്ട്.കുടുംബശ്രീ സബ്‌സിഡിയോടെയാണ് പ്രവര്‍ത്തനം. കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2.5 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച ഷെഡില്‍ ശീതകാല പച്ചക്കറികള്‍ക്കായി മഴമറ കൃഷിയും തുടങ്ങി. കോളിഫഌര്‍, ക്യാബേജ്, ക്യാപ്‌സിക്കം തുടങ്ങിയവയാണ് കൃഷിയിനങ്ങള്‍.

പച്ചക്കറികളും കിഴങ്ങു വര്‍ഗങ്ങളും, വാഴയും ഒന്നര ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പശുക്കള്‍ക്കായി തീറ്റപ്പുല്‍ കൃഷിയുമുണ്ട്. കൃഷി ഭവന്റെ സാമ്പത്തിക സഹായത്തോടെയാണ് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയത്. മികച്ച ജൈവകര്‍ഷകയ്ക്കുള്ള കുടുംബശ്രീ ജില്ലാമിഷന്റെ അവാര്‍ഡും മറ്റു പുരസ്‌ക്കാരങ്ങളും നേടിയ റീനയ്‌ക്കൊപ്പമുള്ളത് സി. എന്‍. ദീപ, എസ്. ഷീല, എസ്. ലാലി, അമ്പിളി എന്നിവര്‍. കടയ്ക്കല്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും പിന്തുണയാണ് ഇവരുടെ വിജയ പരീക്ഷണങ്ങള്‍ക്ക് പിന്നിലുള്ളത്.

English summary
Mushroom crops in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X