India
 • search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് വിട്ടുനിന്നു; വെളിനല്ലൂരില്‍ എല്‍ഡിഎഫിന് എതിരായ അവിശ്വാസം പരാജയപ്പെട്ടു

Google Oneindia Malayalam News

ഓ​യൂ​ർ: മു​സ്​​ലിം ലീ​ഗി‍ൻറെ ര​ണ്ടം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ വി​ട്ടു​നി​ന്ന​തോ​ടെ വെ​ളി​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൽഡിഎ​ഫിന് എതിരെ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ക്വാ​റം തി​ക​യാ​ത്തുകൊണ്ട് ​പരാ​ജ​യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറി​നും വൈ​സ്​ പ്ര​സി​ഡ​ൻറി​നും എ​തി​രെ​യാ​ണ് യുഡിഎ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

ജൂ​ൺ ആ​റി​നാ​ണ് മു​സ്​​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ യുഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​ക്ക് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്​ ക​ത്ത് സ​മ​ർ​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ 17 വാ​ർ​ഡാ​ണു​ള്ള​ത്. എ​ൽ.ഡി​എ​ഫി​ന് എ​ട്ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഉ​ൾ​പ്പെ​ടു​ന്ന യുഡി​എ​ഫി​ന് ഏ​ഴ്, ബി.​ജെ.​പി ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നേരത്തെയുള്ള സീ​റ്റ് നി​ല.

മു​ള​യ​റ​ച്ചാ​ൽ വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ് അം​ഗം അ​മൃ​ത് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി നി​സാ​ർ വ​ട്ട​പ്പാ​റ വി​ജ​യി​ച്ചു. ഇ​തോ​ടെ എ​ൽഡി.എ​ഫ് -ഏ​ഴ്, യുഡിഎ​ഫ് -എ​ട്ട് എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി. ഇതിന് പിന്നാലെയായിരുന്നു​ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ​നി​ന്ന് ബിജെപി അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു.

 'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി 'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി

യു​ഡിഎ​ഫ് ഘ​ട​ക​ക്ഷി​യാ​യ മു​സ്​​ലിം ലീ​ഗി‍ൻറെ വ​ട്ട​പ്പാ​റ വാ​ർ​ഡം​ഗ​മാ​ണ്​ വി​ട്ടു​നി​ന്ന​ത്. ഇ​തു മൂ​ലം ക്വാ​റം തി​ക​യാ​ഞ്ഞ​തി​നാ​ൽ പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ത്തില്ല. അ​സു​ഖം​ മൂ​ല​മാ​ണ് അം​ഗം എ​ത്താ​തി​രു​ന്ന​തെ​ന്ന്​ ലീ​ഗ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറി​നും വൈ​സ് പ്ര​സി​ഡ​ൻറി​നുെ ​എ​തി​രെ​യാ​ണ് യുഡി.എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. ആ​രോ​ഗ്യ​പ്ര​ശ്‌​നം മൂ​ല​മാ​ണ് മു​സ്​​ലിം ലീ​ഗ് മെമ്പ​ർ വി​ട്ടു​നി​ന്ന​ത് എന്നാണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും കോ​ൺഗ്ര​സു​മാ​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളും മു​സ്​​ലിം ലീ​ഗി​ന് വേ​ണ്ട രീ​തി​യി​ൽ യു.​ഡി.​എ​ഫി​ൽനി​ന്ന് പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ല എന്നതും ആണ് മു​സ്​​ലിം ലീ​ഗ് അം​ഗ​ത്തി​ൻറെ പി​ന്മാ​റ്റ​ത്തി​നു​പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യ മു​ള​യ​റ​ച്ചാ​ലി​ലെ ഇ​റ​ച്ചി​മാ​ലി​ന്യ പ്ലാ​ൻറി​നെ​തി​രെ യു.​ഡി.​എ​ഫ് റി​ലേ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ഇ​ത് ജ​ന​ശ്ര​ദ്ധ​യാ​ക​ർഷി​ക്കു​ക​യും സ​മ​രം വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ

ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള​യ​റ​ച്ചാ​ൽ വാ​ർഡി​ൽ ന​ട​ന്ന ഉ​പ​ത​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് കോ​ട്ട ത​ക​ർത്ത് കോ​ൺഗ്ര​സ് അ​ട്ടി​മ​റി ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഈ ​വി​ജ​യം കോ​ൺഗ്ര​സി​ന് ന​ൽകി​യ ആ​ത്മ​വി​ശ്വാ​സം ചെ​റു​താ​യി​രു​ന്നി​ല്ല.

cmsvideo
  Swapna Suresh Against KT Jaleel And P SreeRamakrishnan | പുതിയ ബോംബ് പൊട്ടിച്ച് സ്വപ്‌ന

  എ​ൽഡിഎ​ഫ്-​എ​ട്ട്, യുഡിഎ​ഫ് -എ​ട്ട്, ബിജെ​പി -ഒ​ന്ന് എ​ന്ന​താ​യി​രു​ന്നു ക​ക്ഷി​നി​ല. അ​വി​ശ്വാ​സ​ത്തി​ൽ ബിജെ.പി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​വി​ശ്വാ​സം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് വ​രെ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു കോ​ൺഗ്ര​സ് അം​ഗ​ങ്ങ​ൾ. എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞി​ട്ടും മു​സ്​​ലിം ​ലീ​ഗ് അം​ഗം എ​ത്താതായതോടെ ഭ​ര​ണം നി​ല​നി​ർത്തി​യ എ​ൽഡിഎ​ഫ് പ്ര​വ​ർത്ത​ക​ർ ആ​ഘോ​ഷം തു​ട​ങ്ങി.

  English summary
  Muslim league did not participate; The no-confidence motion against the LDF in Vellangallur failed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X