India
 • search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പുറത്തിറങ്ങുമ്പോൾ കാണിച്ച് തരാം'; 15 അധ്യാപകരെ സ്കൂളിൽ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ

Google Oneindia Malayalam News

കൊല്ലം: സ്കൂളിൽ ജോലിയ്ക്ക് എത്തിയ അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. 15 അധ്യാപകരെയാണ് സമരാനുകൂലികളായ സി പി എം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടത്. കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.

പൂട്ടിയിട്ടതിന് പിന്നാലെ അധ്യാപകർക്ക് നേരെ സി പിഎം പ്രവർത്തകർ അസഭ്യം പറയുകയും ചെയ്തു. പി ടി എ പ്രസിഡന്റും സി പി എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുൻ ചിതറ പഞ്ചായത്ത് അംഗവുമായ എസ്. ഷിബുലാലിന്റെ നേതൃത്വത്തിൽ ആയിരുന്നു അധ്യാപകർക്ക് എതിരെ നടപടി ഉണ്ടായത്.

വൈകിട്ട് പുറത്തിറങ്ങുമ്പോൾ കാണിച്ച് തരാമെന്ന് ഷിബുലാൽ പൂട്ടിയിട്ട അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഏറെ മണിക്കൂറുകൾ നേരം അധ്യാപകർ ക്ലാസ് മുറിയിൽ തന്നെ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. എന്നാൽ , പ്രവർത്തകർക്ക് നേരെ നടപടി എടുക്കാൻ പോലീസും തയ്യാറായില്ലെന്ന് അധ്യാപകർ ആരോപിച്ചു. വൻ പോലീസ് സന്നാഹമാണ് സംഭവത്തിന് പിന്നാലെ സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചത്.

കോടതി ഉത്തരവ് പ്രകാരമാണ് പതിനഞ്ചോളം അധ്യാപകർ സ്കൂളിൽ എത്തിയത്. സ്കൂളിൽ വന്ന അധ്യാപകർ രജിസ്റ്ററിൽ ഹാജർ ഉറപ്പുവരുത്തിയശേഷം സ്റ്റാഫ് മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പന്ത്രണ്ടോളം സി പി എം പ്രവർത്തകർ അധ്യാപകർക്ക് മുന്നിൽ എത്തിയത്.

ഇവർ അധ്യാപകർക്ക് നേരെ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അധ്യാപകർ പുറത്തിറങ്ങാൻ ശ്രമിച്ചിരുന്നു. ഈ സമയം പുറത്ത് നിന്ന് വാതിൽ പൂട്ടിയതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അധ്യാപകർ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി അധ്യാപകരെ പൂട്ടിയിട്ട വാതിൽ തുറന്ന് കൊടുത്തു. എന്നാൽ, ഇതിന് പിന്നാലെയും പോലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും സി പി എം പ്രവർത്തകരുടെ ബഹളം വെക്കുകയാണ് ചെയ്തത്.

സംഭവത്തിന് പിന്നാലെ മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, മാധ്യമ പ്രവർത്തകരുടെ മുന്നിൽ വച്ചും സി പി എം പ്രവർത്തകർ അധ്യാപകർക്ക് നേരെ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഈ സംഭവം അധ്യാപകർ കൂടുതൽ വാർത്തയാക്കുകയോ മറ്റോ ചെയ്താൽ ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കില്ലെന്നും പ്രവർത്തകർ പറഞ്ഞിരുന്നു.

എന്നാൽ, സമാന സംഭവം പാലക്കാട് ജില്ലയിലും നടന്നിരുന്നു. സമരാനുകൂലികൾ ആലത്തൂരിനടുത്ത് പാടൂരിലെ കെ എസ് ഇ ബി ഓഫീസിൽ അതിക്രമം നടത്തി. ഉച്ചയ്ക്ക് 12.50 ഓടെ സംഭവം നടന്നത്. ബൈക്കുകളിലും ഓട്ടോ റിക്ഷയിലും എത്തിയ സംഘമാണ് അതിക്രമം കാണിച്ചത്. 30 പേർ സംഘത്തിൽ ഉണ്ടായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി.എഞ്ചിനിയർ കുഞ്ഞുമുഹമ്മദ്, ഓവർസിയർ മനോജ്, ലൈൻമാൻമാരായ നടരാജൻ ആറുമുഖൻ വർക്കർമാരായ അഷറഫ്, കുട്ടപ്പൻ, രാമൻകുട്ടി, അപ്രൻ്റിസ് സഞ്ജയ് എന്നിവരെയാണ് സംഘം മർദ്ദിച്ചത്. തുടർന്ന് ഓഫീസിലെ സാധനങ്ങൾ സംഘം നശിപ്പിച്ചിരുന്നു. പരിക്ക് പറ്റിയവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.

സിൽവർ ലൈനിൽ ഹൈക്കോടതി സർക്കാരിനൊപ്പം: ഹർജികൾ തളളി; മുന്നോട്ട് പോകാൻ നിർദ്ദേശംസിൽവർ ലൈനിൽ ഹൈക്കോടതി സർക്കാരിനൊപ്പം: ഹർജികൾ തളളി; മുന്നോട്ട് പോകാൻ നിർദ്ദേശം

അതേസമയം, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്ക് എതിരെ നടത്തുന്ന 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്നും തുടരുകയാണ്. പണിമുടക്കിൽ കേരളത്തിലെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നു. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.

cmsvideo
  സമരം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഹോണടി കേട്ട് മുങ്ങിയ സമരക്കാരനെ കണ്ടോ
  English summary
  national strike: CPM activists locked 15 teachers in a classroom at Kollam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X