നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ കമ്മിറ്റി ഹിയറിംഗ്; കൊല്ലത്ത് 68 പേര്‍ക്ക് കൂടി നിയമപരമായ രക്ഷാകര്‍ത്താക്കളായി
കൊല്ലം: ഭിന്നശേഷിക്കാര്‍ക്ക് നിയമപരമായ രക്ഷകര്‍ത്താവിനെ നിയോഗിക്കുന്നതിനുള്ള നാഷണല്‍ ട്രസ്റ്റ് പ്രാദേശികതല കമ്മിറ്റിയുടെ ഹിയറിംഗ് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 85 അപേക്ഷകരില്‍ 68 പേര്‍ക്ക് രക്ഷാകര്‍ത്താവിനെ നിയമിച്ച് ഉത്തരവായി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുവേണ്ടിയുള്ള അപേക്ഷകളാണ് പരിഗണിച്ചത്.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 364 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. മതാപിതാക്കള്‍ മരണമടഞ്ഞ അലുവാ സ്വദേശി ലതയുടെ പൂര്‍ണ സംരക്ഷണത്തിന് തൃക്കടവൂര്‍ വില്ലേജില്‍ താമസിക്കുന്ന ഇളയച്ഛനെയും മകളെയും ചുമതലപ്പെടുത്തി.

എ.ഡി.എം. ബി. രാധാകൃഷ്ണന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. ഗീതാകുമാരി, കണ്‍വീനര്‍ ഡി. ജേക്കബ്, അംഗം അഡ്വ. ടി. പി. ജേക്കബ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കൃഷ്ണവേണി തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications