കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അമ്മ എത്തിച്ച ഷാളിന്റെ മറവിലാണ് വസ്ത്രം മാറിയത്'; അടിവസ്ത്രം അഴിപ്പിച്ച സംഭവം;പെൺകുട്ടി പറയുന്നു

Google Oneindia Malayalam News

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം വലിയ വിവാദവും കേരളത്തിലുടനീളം വലിയ ചർച്ചാ വിഷയവും ആയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ദുരനുഭവം നേരിട്ടത് ശാസ്താംകോട്ട ശൂരനാട് സ്വദേശിക്കാണ്. പെൺകുട്ടി ധരിച്ചിരുന്ന അടിവസ്ത്രത്തിൽ ഹുക്ക് ഉണ്ടെന്നതിനെ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിയത്.

ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതാൻ എത്തിയ പെൺകുട്ടിക്കായിരുന്നു ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഇപ്പോൾ ഇതാ മാധ്യമങ്ങളോട് പ്രതികരിച്ച് പെൺകുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്.

k

തന്റെ അടിവസ്ത്രം അഴിപ്പിച്ചപ്പോൾ മനസ്സ് തകർന്നുപോയെന്ന് വ്യക്തമാക്കിയുള്ള വെളിപ്പെടുത്തലാണ് പെൺകുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പെൺകുട്ടി പറഞ്ഞ വാക്കുകളിലേക്ക് :- 'നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തന്റെ എട്ടാം ക്ലാസ് മുതലുള്ള പരിശ്രമം ആയിരുന്നു. ഇതിനുവേണ്ടി ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി. പരീക്ഷയ്ക്കെത്തിയ തന്നെ പരിശോധനയ്ക്ക് വിധേയയാക്കി. അടിവസ്ത്രം അഴിപ്പിച്ചപ്പോൾ തന്റെ മനസ്സ് തകർന്നാണ് പരീക്ഷാ ഹാളിൽ നിന്നും ഇറങ്ങേണ്ടി വന്നത്.

തനിക്കൊപ്പം എത്തിയ മാതാപിതാക്കൾ ഏറെ ആത്മ വിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത്. ഇവിടെ എത്തിയ ഉടനെ ആദ്യ ഗേറ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടന്നിരുന്നു. തുടർന്നുള്ള ഘട്ടം എന്ന നിലയിൽ വിരൽ അടയാളം ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ചു. പിന്നെ താൻ എത്തിയത് മൂന്ന് വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ്. തന്നെ മെറ്റൽ ഡിക്ടറ്റർ വഴി സ്കാൻ ചെയ്തു.

അന്നേരമാണ് ബീപ് ശബ്ദം കേട്ടത്. വസ്ത്രത്തിലെ ലോഹ ബീപ് ശബ്ദം കേൾക്കാൻ കാരണമായത്. ഉദ്യോഗസ്ഥർക്ക് ഇത് മനസ്സിലായതോടെ അത് ഒഴിവാക്കാൻ എന്നോട് പറഞ്ഞു. ഇതിൽ ഒരു ജീവനക്കാരി തന്നോട് വാശിയോടെയാണ് ഇടപെട്ടത്. അമ്മയെ വിളിപ്പിച്ച് ഷാൾ എത്തിച്ചതിനുശേഷം ആ ഷാളിന്റെ മറവിലാണ് താൻ വസ്ത്രം മാറിയത്. എന്നാൽ ഉദ്യോഗസ്ഥർ തന്നോട് ഷാളും ഉപേക്ഷിക്കാൻ പറഞ്ഞു. അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല.

അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനിഅന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനി

ഈ സംഭവത്തിൽ തനിക്ക് പ്രതീക്ഷിച്ച രീതിയിൽ നീറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീട്ടിലേക്കുള്ള യാത്രയിലാണ് അച്ഛനമ്മമാരോട് താൻ ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ രക്ഷിതാക്കൾ എന്തുവന്നാലും കേസ് കൊടുക്കും എന്നും ഇനി ആർക്കും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാൻ പാടില്ലെന്നും പറഞ്ഞു. തന്റെ സഹോദരി എംബിബിഎസിനു പഠിക്കുകയാണ്. അതു പോലെ തനിക്ക് പഠിച്ചു ഡോക്ടറാകണമെന്ന ആഗ്രഹം കൊണ്ടാണ് 5 വർഷമായി നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുത്തത്. ഇനിയും പരിശീലനം തുടരും...'

അതേസമയം, ഏറെ ചർച്ചാ വിഷയം ആയിരിക്കുകയാണ് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം. നിലവിൽ ഇപ്പോൾ നിരവധി പെൺകുട്ടികൾ ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞ് കോളജിനുളളിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞതായിട്ടുള്ള ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. പരീക്ഷാ കേന്ദ്രത്തിനുള്ളിൽ ഉണ്ടായത് മോശം അനുഭവമാണ്. അധികൃതർ അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ട് പരീക്ഷ എഴുതേണ്ട അവസ്ഥയായിരുന്നു എന്നും പെൺകുട്ടികൾ വ്യക്തമാക്കുന്നു.

വിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾവിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾ

എന്നാൽ, വിദ്യാർത്ഥിനി ദുരനുഭവം നേരിട്ട സംഭവത്തിൽ കോളജിന് പങ്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നീറ്റ് പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ല. അതേസമയം, സംഭവം പാർലമെന്റിൽ ഉന്നയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും എൻ. കെ പ്രേമചന്ദ്രൻ എം. പി വ്യക്തമാക്കി.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
neet exam innerwear removed issues: students opens up her experience goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X