Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ഓയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലാണ് സംഭവം. നൂറില്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്നാണ് പരാതി. മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.

neet

സംഭവത്തെ തുടര്‍ന്ന് ഒരു കുട്ടിയുടെ രക്ഷിതാവാണ് കൊട്ടാരക്കര ഡി വൈ എസ് പിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതിനെ കുറിച്ച് അറിയില്ലെന്നും നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്ന് കോളേജ് അധികൃതര്‍ പറയുന്നു.

മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും അധികൃതര്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ ചോദ്യം ചെയ്യുമെന്ന് ഡി വൈ എസ് പി അറിയിച്ചു.

മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+