ജില്ലാ പോലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് കരുത്തായി ഡോഗ് സ്‌ക്വാഡിലേക്ക് പുതിയൊരു അതിഥി കൂടി...
കൊല്ലം : ജില്ലാ പോലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് കരുത്തായി ഡോഗ് സ്‌ക്വാഡിലേക്ക് പുതിയൊരു സ്‌നിഫര്‍ ഡോഗ് കൂടിയെത്തി. പോലീസ് അക്കാഡമിയില്‍ നിന്ന് പരിശീലനം നേടിയ ഹണ്ടര്‍ എന്ന നായയ്ക്ക് മണം പിടിച്ച് കുറ്റം തെളിയിക്കുന്നതിലാണ് വൈദഗ്ധ്യം. ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.

ആശ്രാമം ഡോഗ് സ്‌ക്വാഡ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.കെ. മധു നായയ്ക്ക് മധുരം നല്‍കിയാണ് സേനയിലേക്ക് വരവേറ്റത്. അസിസ്റ്റന്റ് കമാന്‍ഡന്റ് എ. രാജു, സബ് ഇന്‍സ്‌പെക്ടര്‍ ഡി. സുരേഷ് ബാബു, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. സജയ്, ഡോഗ് ഹാന്‍ഡ്‌ലര്‍മാരായ വിനോദ്, റോബിന്‍സ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications