Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് വധു താലി അഴിച്ച് തിരികെ നൽകിയ സംഭവം, പെൺവീട്ടുകാർ അറിയാത്ത പുതിയ ട്വിസ്റ്റ്

കൊല്ലം: കൊല്ലത്ത് കഴിഞ്ഞ ദിവസം യുവതി വിവാഹ വേദിയില്‍ വെച്ച് കെട്ടിയ താലി വരന് തിരിച്ച് നല്‍കി ബന്ധം വേണ്ടെന്ന് വെച്ച സംഭവം വാര്‍ത്തയായിരുന്നു. ഹൈന്ദവ ആചാര പ്രകാരമുളള വിവാഹത്തില്‍ നിലവിളക്ക് കൊളുത്തരുത് എന്നും വേദിയിലേക്ക് കയറുമ്പോള്‍ ഷൂസ് അഴിക്കില്ലെന്നും വരന്‍ നിലപാട് എടുത്തതോടെയാണ് യുവതി താലി അഴിച്ച് നല്‍കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റുണ്ട്.

ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

1

കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടി ആല്‍ത്തറമൂട് സ്വദേശിനിയാണ്. യുവാവ് കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയും. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. എന്നാല്‍ വിവാഹ ദിവസം വേദിയില്‍ നിലവിളക്ക് കത്തിക്കുന്നതിനെ വരന്‍ എതിര്‍ത്തു.

2

മാത്രമല്ല മണ്ഡപത്തിലേക്ക് കയറുമ്പോള്‍ ഷൂസ് അഴിച്ച് മാറ്റാന്‍ സാധിക്കില്ലെന്നും വരന്‍ വ്യക്തമാക്കി. ഇതോടെ വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഒടുവില്‍ തര്‍ക്കം പരിഹരിക്കുകയും ഒത്തുതീര്‍പ്പ് എന്ന നിലയ്ക്ക് കല്യാണ മണ്ഡപത്തിന് പുറത്ത് വെച്ച് വിവാഹം നടത്താമെന്ന് തീരുമാനമെടുക്കുകയും ചെയ്തു.

3

തുടര്‍ന്ന് വിവാഹ വേദിക്ക് പുറത്ത് വെച്ച് വരന്‍ വധുവിന് താലി കെട്ടി. എന്നാല്‍ ചടങ്ങിന് ശേഷവും വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ കാര്യങ്ങള്‍ കൈവിട്ടു. ബന്ധുക്കള്‍ തുടങ്ങിയ വഴക്ക് പെണ്‍വീട്ടുകാരും ആണ്‍വീട്ടുകാരും നേരിട്ടായി ഇതോടെയാണ് വിവാഹ വേദിയില്‍ വെച്ച് തന്നെ താലി തിരിച്ച് നല്‍കി ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍വീട്ടുകാര്‍ തീരുമാനിച്ചത്.

4

യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ച് നല്‍കി. മാത്രമല്ല അതേ വേദിയില്‍ വെച്ച് തന്നെ ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്. വരന്‍ മതം മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    5

    വരന്‍ വിവാഹത്തിന് മുന്‍പ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മതം മാറിയ വിവരം വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയേയോ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല. വേദിയില്‍ നിലവിളക്ക് കൊളുത്തരുത് എന്ന് വരന്‍ ആവശ്യപ്പെട്ടതിന് കാരണവും പുതിയ മതവിശ്വാസം ആണത്രേ. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മതംമാറ്റം സംബന്ധിച്ച വിവരം പുറത്ത് വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+