കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമേൽ ആധുനിക ബസ്റ്റാന്റ് യാഥാർത്ഥ്യമാകുന്നു: നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കൊല്ലം: പുതുക്കിയ ടോയ്‌ലെറ്റും മുലയൂട്ടല്‍ കേന്ദ്രവും ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായി നിലമേലില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. പുതിയ സംവിധാനം ഫെബ്രുവരിയില്‍ പ്രവര്‍ത്തന സജ്ജമാകും. കടയ്ക്കല്‍, പാരിപ്പള്ളി, കിളിമാനൂര്‍, ചടയമംഗലം എന്നീ പ്രദേശങ്ങള്‍ കൂടിചേരുന്ന എം.സി. റോഡിന് സമീപമുള്ള പ്രദേശത്തെ ഗതാഗത തിരക്കിന് പരിഹാരമാകും പുതിയ ബസ് സ്റ്റാന്‍ഡ്. നിലവില്‍ റോഡില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന രീതി ഇതോടെ ഒഴിവാക്കാനാകും.

<br> ഓണ്‍ലൈന്‍ തട്ടിപ്പിലുടെ മലയാളികളുടെ പണം തട്ടിയ സംഘത്തലവനായ കാമറൂണ്‍ സ്വദേശി പിടിയില്‍, പ്രതി ഇന്ത്യയിലെത്തയത് മെഡിക്കല്‍ വിസയില്‍
ഓണ്‍ലൈന്‍ തട്ടിപ്പിലുടെ മലയാളികളുടെ പണം തട്ടിയ സംഘത്തലവനായ കാമറൂണ്‍ സ്വദേശി പിടിയില്‍, പ്രതി ഇന്ത്യയിലെത്തയത് മെഡിക്കല്‍ വിസയില്‍

നിലമേല്‍ കേന്ദ്രീകരിച്ചു സര്‍വീസ് നടത്തുന്ന അന്‍പതിലധികം ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഗവണ്‍മെന്റ് യു.പി. സ്‌ക്കൂളിനോട് ചേര്‍ന്നുള്ള 71.5 സെന്റിലാണ് ബസ് സ്റ്റാന്‍ഡ് പൂര്‍ത്തിയാകുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 65 സെന്റിന് പുറമെ 6.5 സെന്റ് സ്ഥലം കൂടി വിലയ്ക്ക് വാങ്ങി. തനതു ഫണ്ടില്‍ നിന്നുള്ള 17,09,964 രൂപയ്ക്കാണ് സ്വകാര്യ വ്യക്തിയില്‍ നിന്ന് ഭൂമി വാങ്ങിയത്.

nilamelbusstand-

ധനകാര്യകമ്മീഷന്‍ ഗ്രാന്റില്‍ നിന്നുള്ള 11,14,624 രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂലയൂട്ടല്‍ കേന്ദ്രത്തിന്റ നിര്‍മ്മാണത്തിനായി മൂന്നു ലക്ഷം, ടോയ്‌ലറ്റ് കോംപ്ലക്‌സുകളുടെ പുനരുദ്ധാരണത്തിനായി നാല് ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുക. സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് എ. എം. റാഫി അറിയിച്ചു.

English summary
nilamel bus stand into reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X