കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ പര്യടനത്തിന് തുടക്കത്തിലേ കല്ലുകടി; എന്‍എസ്എസ് ബഹിഷ്‌കരിച്ചു

Google Oneindia Malayalam News

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആശയരൂപീകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സംസ്ഥാന പര്യടനത്തിന് തുടക്കം. കൊല്ലം ജില്ലയില്‍ നിന്ന് തുടങ്ങുന്ന പര്യടനത്തിന് രാവിലെ 8.30ന് മുഖ്യമന്ത്രി സ്വകാര്യ ഹോട്ടലില്‍ എത്തി. അതേസമയം, പരിപാടിയിലേക്കുള്ള ക്ഷണം എന്‍എസ്എസ് നിരസിച്ചു. രാവിലെ പ്രാതലിന് വിവിധ മത-രാഷ്ട്രീയ നേതാക്കളെയും കലാകാരന്‍മാരെയും ക്ഷണിച്ചിരുന്നു. ഇതില്‍ എന്‍എസ്എസ് പങ്കെടുത്തില്ല.

p

സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. എന്‍എസ്എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മുന്നാക്ക സംവരണം, മന്നം ജയന്തി അവധി, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ എന്നീ കാര്യങ്ങളില്‍ എന്‍എസ്എസിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

രാവിലെ 10.30നാണ് കൊല്ലത്തെ നേതാക്കളുമായി മുഖ്യമന്ത്രി സംവദിച്ചത്. ഒരുമണിക്കൂറിലധികം ഈ ചര്‍ച്ചകള്‍ നീണ്ടു. സര്‍ക്കാര്‍ നടപ്പാക്കേണ്ട പരിഷ്‌കരങ്ങളും പദ്ധതികളും സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുകയാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിന്റെ ലക്ഷ്യം. കൊറോണയുടെ പശ്ചാത്തലത്തില്‍ കൂറ്റന്‍ സമ്മേളനങ്ങള്‍ നടക്കില്ല. തുടര്‍ന്നാണ് ജില്ലാ തലത്തില്‍ പ്രാദേശിക നേതാക്കളെ കണ്ട് സംസാരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പര്യടനം. അതുകൊണ്ടുതന്നെ വളരെ ആവേശത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കൊല്ലത്തെ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക് തിരിക്കും.

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം | Oneindia Malayalam

English summary
NSS Boycott Chief Minister Pinarayi Vijayan Function in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X