Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുകുമാരന്‍ നായര്‍ പറഞ്ഞത് അനുസരിച്ചു'; ഷംസീറിന് വേണ്ടി ശത്രുസംഹാരപൂജ നടത്തി കരയോഗം പ്രസിഡന്റ്

കൊല്ലം: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ നാമജപവും അര്‍ച്ചനയും നടത്തണം എന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആഹ്വാനത്തിന് വിഭിന്നമായി ഷംസീറിന് വേണ്ടി ശത്രുസംഹാരപൂജ നടത്തി എന്‍ എസ് എസ് കരയോഗം പ്രസിഡന്റ്. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി അര്‍ച്ചന നടത്തിയിരിക്കുന്നത്.

കൊല്ലത്തെ മണികണ്‌ഠേശ്വര ക്ഷേത്രത്തില്‍ ആണ് അഞ്ചല്‍ ജോബ് ഷംസീറിനായി അര്‍ച്ചന നടത്തിയിരിക്കുന്നത്. എ എന്‍ ഷംസീറിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍ എസ് എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ എത്തി വഴിപാടുകള്‍ നടത്തി വിശ്വാസസംരക്ഷണ ദിനത്തില്‍ പങ്കാളിയാകണം എന്നായിരുന്നു താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കയച്ച കത്തില്‍ സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നത്.

AN SHAMSEER

എന്നാല്‍ ഇതിന് വിഭിന്നമായി കരയോഗം പ്രസിഡന്റ് തന്നെ രംഗത്തെത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ അത് കുത്തിപ്പൊക്കി സമുദായങ്ങളുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കി ശത്രുതാ മനോഭാവം വെച്ച് പുലര്‍ത്തുന്നത് ശരിയല്ല എന്ന് അഞ്ചല്‍ ജോബ് മീഡിയാ വണ്ണിനോട് പറഞ്ഞു. സമുദായ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും കൂട്ടിക്കുഴക്കരുത്.

'അതുകൊണ്ടാണ് ബഹുമാന്യനായ സുകുമാരന്‍ നായര്‍ പറഞ്ഞു രാവിലെ അമ്പലത്തില്‍ പോകണം, അര്‍ച്ചന നടത്തണം എന്ന് പറഞ്ഞതുകൊണ്ട് എഎന്‍ ഷംസീറിന് വേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയിരിക്കുന്നത്. സമുദായം വേറെ രാഷ്ട്രീയം വേറെ. സമുദായ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്ട്രീയം കൂട്ടിക്കലര്‍ത്തിയാകരുത്. ഇങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് നാട്ടില്‍ അരാജകത്വവും വര്‍ഗീയതയും കൊണ്ടുനടക്കുന്നത് ശരിയല്ല,' അഞ്ചല്‍ ജോബ് പറയുന്നു.

അതുകൊണ്ടാണ് രാവിലെ ക്ഷേത്രത്തില്‍ വന്ന് എഎന്‍ ഷംസീറിന് വേണ്ടി അര്‍ച്ചന നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പ്രസിഡന്റായ പത്തനാപുരം താലൂക്ക് യൂണിയന് കീഴിലുള്ള കരയോഗത്തിന്റെ പ്രസിഡന്റാണ് ഇദ്ദേഹം. അതേസമയം സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍ എസ് എസ് പ്രതിഷേധവും അമ്പലങ്ങളില്‍ നടക്കുന്നുണ്ട്.

വിവാദ പ്രസംഗത്തിന്റെ പേരില്‍ ഷംസീര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. വിശ്വാസത്തില്‍ കവിഞ്ഞൊരു ശാസ്ത്രമില്ല എന്നും ശാസ്ത്രം ഗണപതിയുടെ മേലില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+