കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപന ഭീതിയൊഴിയാതെ കൊല്ലം, ഇന്നും സമ്പർക്ക രോഗികളുടെ എണ്ണം ഉയരത്തിൽ

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 440 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും, സമ്പര്‍ക്കം വഴി 436 പേര്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 195 പേര്‍ രോഗമുക്തി നേടി.

ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്

തൃക്കോവില്‍വട്ടം-36, കുലശേഖരപുരം-22, ആലപ്പാട്-21, തൃക്കരുവ-17, ശൂരനാട്-13, ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 12 വീതവും, പ•ന-10, നീണ്ടകര-9, തേവലക്കര, തെക്കുംഭാഗം, പെരിനാട്, ഇളമ്പള്ളൂര്‍ ഭാഗങ്ങളില്‍ എട്ടു വീതവും, മൈനാഗപ്പള്ളി, മയ്യനാട്, പോരുവഴി എന്നിവിടങ്ങളില്‍ ഏഴു വീതവും, മൈലം, കുണ്ടറ, എഴുകോണ്‍ എന്നിവിടങ്ങളില്‍ ആറുവീതവും, വിളക്കുടി, പേരയം, കരവാളൂര്‍, കുളക്കട, നെടുമ്പന, പനയം എന്നിവിടങ്ങളില്‍ അഞ്ചുവീതവും, പുനലൂര്‍, കല്ലുവാതുക്കല്‍, ഏരൂര്‍, പരവൂര്‍, പത്തനാപുരം, തൊടിയൂര്‍, ചവറ, കുമ്മിള്‍ ഭാഗങ്ങളില്‍ നാലുവീതവും, തഴവ, ഇടമുളക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്.

covid

കൊല്ലം കോര്‍പ്പറേഷനില്‍ 102 രോഗബാധിതരുണ്ട്. കാവനാട്-16, അയത്തില്‍-10, മരുത്തടി-7, ഇരവിപുരം-5, പുന്തലത്താഴം-4, ശക്തികുളങ്ങര, വടക്കേവിള, രാമന്‍കുളങ്ങര, മതിലില്‍, കൂട്ടിക്കട, കിളികൊല്ലൂര്‍, കരിക്കോട്, കടപ്പാക്കട എന്നിവിടങ്ങളില്‍ മൂന്നുവീതം രോഗബാധിതരുമാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍: ഓച്ചിറ വലിയകുളങ്ങര സ്വദേശി(50), ഓച്ചിറ വലിയകുളങ്ങര സ്വദേശിനി(39) എന്നിവര്‍ ആന്ധ്രയില്‍ നിന്നും നിലമേല്‍ കൊടിക്കോണം സ്വദേശി(33) കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്. രോഗം സ്ഥിരീകരിച്ച കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശിനി(51) കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 6324 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 5321 പേർക്കും സമ്പർക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 628 കേസുകളും ഇന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകർ ആണ്. സംസ്ഥാനത്ത് ഇന്ന് 3168 പേർ കൊവിഡ് മുക്തരായി. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പര്‍ക്ക രോഗികളാണുള്ളത്.105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

English summary
Number of Covid contact cases increases at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X