തെന്മലയിൽ കാറ്റ് ശക്തം; പരപ്പാർ അണക്കെട്ട് കാണാൻ നിരവധി സഞ്ചാരികൾ: ആര്യങ്കാവിൽ മഴ
തെന്മലയിൽ കാറ്റ് ശക്തം; പരപ്പാർ അണക്കെട്ട് കാണാൻ നിരവധി സഞ്ചാരികൾ: ആര്യങ്കാവിൽ മഴ
തെന്മല: കിഴക്കൻ മേഖലയിൽ കാറ്റ് ശക്തി വ്യാപിക്കുന്നതായി റിപ്പോർട്ട്. കാറ്റ് ശക്തിയിൽ നിരവധി നാശ നഷ്ടങ്ങൾ ഉണ്ടായി. ആര്യങ്കാവിൽ കാറ്റിനൊപ്പം ചെറിയ രീതിയിൽ മഴയും പെയ്യുന്നുണ്ട്. തുടർച്ചയായ നാലു ദിവസമായി ശക്തമായ കാറ്റാണ് കിഴക്കൻ മേഖലയിൽ ഉണ്ടാകുന്നത്. ആര്യങ്കാവ്, തെന്മല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആണ് കാറ്റ് കൂടുതൽ വീശി അടിക്കുന്നത്.
കാറ്റിൽ മരങ്ങൾ കടപുഴകി വീണു. അതിനെ തുടർന്ന് അപകടങ്ങളും ഉണ്ടായി. തെന്മല റെയിൽവേ സ്റ്റേഷന് സമീപത്ത് ഇന്നലെ രാവിലെ 8 - ന് റെയിൽപാതയിലേക്ക് മരം മുറിഞ്ഞ് ട്രാക്കിലേക്ക് വീണു.

തമിഴ്നാട്ടിൽ നിന്നുള്ള കാറ്റ് ആര്യങ്കാവ് ചുരം കഴിയുമ്പോഴേക്കും ശക്തിപ്പെടുകയാണ് എന്നാണ് വിവരം. ദേശീയ പാതയ്ക്കും ട്രാക്കിനും മധ്യേ നിന്ന ഉണങ്ങിയ മരമാണ് ശക്തമായ കാറ്റിൽ വീണത്. പ്രദേശ വാസികൾ വീണ മരത്തെ വെട്ടി മാറ്റി. ശക്തമായ കാറ്റിൽ പരപ്പാർ അണക്കെട്ടിൽ തിരയിളക്കം തുടങ്ങി. കടൽ പോലെയുള്ള തിരയാണ് അണക്കെട്ടിന്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. അണക്കെട്ടിലെ തിരമാല കാണാൻ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട് എന്നാണ് വിവരം.
അതേ സമയം, ഇടപ്പാളയത്ത് അഞ്ചു ഭവനിൽ റെയ്ച്ചലിന്റെ വീടിന്റെ മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് കേടുപാട് സംഭവിച്ചു. മരം അപകട ഭീഷണി ഉയർത്തുന്നതായി കാണിച്ച് വനം വകുപ്പിൽ പരാതി നൽകിയിട്ടും മുറിച്ചു മാറ്റിയില്ലെന്ന് വീട്ടുകാർ പറയുന്നു.
എന്നാൽ, കേരളത്തിൻറെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൊന്മുടി വീണ്ടും തുറക്കുന്നു. ബുധനാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. ഏറെ നാളുകളായി സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പ്രവേശനം നിർത്തി വച്ചിരുന്നു. കോവിഡും കനത്ത മഴയിൽ പൊന്മുടിയിലേക്കുള്ള റോഡ് തകർന്നതിനാലും ആണ് പ്രവേശനം അനുവദിക്കാത്തത്. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സഞ്ചാരികൾക്കായി പൊന്മുടി ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയിൽ ആണ് സഞ്ചാരികളെ പ്രവേശിക്കുന്നതിനുള്ള തീരുമാനം ആയത്.












Click it and Unblock the Notifications