കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവര ശേഖരണം തയ്യാറാക്കുന്നു; ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരം(ഫിഷര്‍ഫോക് ഫാമിലി രജിസ്റ്റര്‍) തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ തുടക്കം കുറിച്ചു.

ഇതിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടിവേറ്റര്‍മാര്‍, മത്സ്യഭവന്‍ ഓഫീസര്‍മാര്‍, ഫണ്ട് ബോര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ക്കായി തേവള്ളി ഹാച്ചറിയില്‍ ഏകദിന പരിശീലന പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.

news

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി. ഷൈലജ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം, അസിസ്റ്റന്റ് ഡയറക്ടര്‍ രമേശ് ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (സ്റ്റാറ്റിസ്‌ക്‌സ്) എസ്. ഗോപകുമാര്‍ ക്ലാസ് നയിച്ചു.എഫ്.എഫ്.ആര്‍.എസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും അംഗങ്ങള്‍ക്കും യുണീക് ഐഡി നമ്പര്‍ നല്‍കും.

English summary
Officers are trained to gather fisherman details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X