കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയിലും വൻ നാശനഷ്ടം; കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, സഹായഹസ്തവുമായി നിരവധിപേർ

  • By Lekhaka
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ താങ്ങാവാൻ കൊല്ലം ജില്ലയും. കൊല്ലം ജില്ലയിൽ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായി. തെന്മല ശംഖിലി വനത്തിൽ ഉരുൾ പൊട്ടി. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ പുനലൂർ മുതൽ ഗതാഗതം നിരോധിച്ചു. കൊല്ലം- ചെങ്കോട്ട റെയിൽപ്പാതയിൽ ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. വെള്ളം ഉയർന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനു മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അയച്ചിട്ടുണ്ട്. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ആര്യങ്കാവിനും കോട്ടവാസലിനും ഇടയിൽ രണ്ടിടത്തു മലയിടിഞ്ഞു.

കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സഹായം നല്‍കാനായി കളക്ടറേറ്റിലും ജില്ലയിലെ ആറു താലൂക്കുകളിലും കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്കുള്ള സോപ്പ്, പേസ്റ്റ്, ടൂത്ത് ബ്രഷ്, വാഷിങ് പൗഡര്‍, ബക്കറ്റ്, സാനിറ്ററി നാപ്കിന്‍, ഡയപര്‍, നോട്ട്ബുക്ക്, പേന, പെന്‍സില്‍, സ്‌കൂള്‍ ബാഗ്, വാട്ടര്‍ബോട്ടില്‍, ചൂല്‍, ചെരിപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സ്റ്റീല്‍ പ്ലേറ്റ്, സ്പൂണ്‍, ഗ്ലാസ് തുടങ്ങി പാചകം ചെയ്യുന്നതിനാവശ്യമായ മറ്റ് അലുമിനിയം/ സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ശേഖരിക്കാനാണ് കലക്ടറേറ്റിലും ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും കൗണ്ടര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

a376d651-2440-442

ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഹായം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന വിലാസത്തില്‍ ചെക്ക് , ഡ്രാഫ്റ്റ് എന്നിവ അയക്കാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടറിയറ്റ്, തിരുവനന്തപുരം 1. സംഭാവന ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്തിരിക്കുന്ന അക്കൗണ്ടിലേക്ക് തുക വകമാറ്റാവുന്നതുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിറ്റി ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ : 67319948232.

English summary
kollam-local-news about casualities reported from district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X