Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംബറിനെ ചൊല്ലി തര്‍ക്കം;കൊല്ലം തേവലക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു

കൊല്ലം : ഓണം ബംബറിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊല്ലം തേവലക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു. ദേവദാസിനെ (42) യാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡയിൽ എടുത്തു.

ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.

Onam Bumper

വാക്ക് തർക്കത്തിനിടെ അജിത് ദേവദാസിന്റെ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവാസ് മരിച്ചത്, ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.

ഇന്ന് ഉച്ചയ്ക്കാണ് ഓണം ബംബറിന്റെ ഫലം പ്രഖ്യാപിച്ചത്. TE 230662 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്. TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+