ആളുമാറി കൊലപാതകം; കൊലപാതകി രാവിലെ വരെ മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി
കൊല്ലം: കൊല്ലം ജില്ലയില്‍ ആളുമാറി കൊലപാതകം. ചവറ തേവലക്കരയിലാണ് സംഭവം. ക്ഷേത്രം ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയെ രാത്രി വെട്ടികൊലപ്പെടുത്തുകയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. രാജേന്ദ്രന്‍പിള്ളയെ അല്ല മറ്റൊരാളെയാണ് ലക്ഷ്യം വെച്ചതെന്ന് പ്രതികളിലെരാള്‍ പറഞ്ഞതോടെയാണ് കാര്യത്തിന്റെ ഗതി മാറുന്നത്.
രാജേന്ദ്രന്‍ പിള്ളയുടെ മൃതദേഹം തെങ്ങിന്‍മൂട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നാണ് കൊലപാതകത്തിന്റെ കൃത്യമായ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Recommended Video
കൊല്ലാന്‍ ലക്ഷ്യം വെച്ചിരുന്നത് മറ്റൊരാളെയാണെന്നും ഇദ്ദേഹം മുന്നില്‍ വന്നുപെടുകയായിരുന്നുവെന്നും പൊലീസ് പിടിയിലായയാള്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം പ്രതി മദ്യപിക്കുകയും മൃതദേഹത്തിന് അരികില്‍ തന്നെ കിടന്നുറങ്ങുകയും ആയിരുന്നു. രാവിലെ നാട്ടുകാര്‍ ഇയാള്‍ മൃതദേഹത്തിനടുത്ത കിടന്നുറങ്ങുന്നതായാണ് കണ്ടത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി മദ്യപിച്ചിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.












Click it and Unblock the Notifications