കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയിൽ ഇതുവരെ 23 പേർക്ക് കൊവിഡ്, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 23 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. തലവൂര്‍ ആവണീശ്വരം സ്വദേശിയായ 54 വയസുള്ള സ്ത്രീക്കാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവർ ഗുജറാത്തിൽ നിന്നും വന്നതാണ്. മെയ് 19ന് ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നും രാജധാനി എക്‌സ്പ്രസിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്.

രാജധാനി എക്‌സ്പ്രസിലെ ബി1 കംപാര്‍ട്‌മെന്റില്‍ 11 മുതല്‍ 14 വരെയുള്ള സീറ്റില്‍ മകനും എറണാകുളം സ്വദേശികളായ രണ്ടു സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഇവർ യാത്ര ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര സിവില്‍ സ്റ്റേഷന്‍ വരെ പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ ആണ് ഇവരെ എത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലെത്തിയ ഇവര്‍ വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു.

covid

മെയ് 25 ന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രയില്‍ സാമ്പിള്‍ എടുത്തു. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ ഇവരെ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് ഇതുവരെ 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 3,336 സാമ്പിളുകളില്‍ 73 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 3,189 എണ്ണം നെഗറ്റീവാണ്.

അതിനിടെ ഇന്ന് കേരളത്തില്‍ 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്! പ്രവാസിയുടെ കുറിപ്പ് വൈറൽ!കേരള സർക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സർക്കാരിന്റെ റേഞ്ച്! പ്രവാസിയുടെ കുറിപ്പ് വൈറൽ!

'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ

English summary
One more Covid 19 case confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X