കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്! അഞ്ചൽ സ്വദേശി, ആശങ്ക കനക്കുന്നു

Google Oneindia Malayalam News

കൊല്ലം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ നടത്തിയ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയായ കീം പരീക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുന്നു. കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ആണ് പരീക്ഷ എഴുതിയത്.

നാല് ദിവസമായി ഈ കുട്ടി ചികിത്സില്‍ തുടരുകയാണ്. വിളക്കൊടിയിലെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുളളത്. അമ്മയ്ക്കും ബന്ധുവായ യുവാവിനും ഒപ്പം സ്വന്തം കാറില്‍ പോയാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത് എന്നാണ് വിവരം. മറ്റ് യാത്രാ ചരിത്രമൊന്നും ഇല്ല. പരീക്ഷ എഴുതി തിരിച്ച് എത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ചയാണ് ഈ വിദ്യാര്‍ത്ഥിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

covid

Recommended Video

cmsvideo
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒപ്പം പരീക്ഷ എഴുതിയവര്‍ ക്വാറന്റീനില്‍

ഇതോടെ സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയവരില്‍ 4 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കീം പരീക്ഷ കൊവിഡ് വ്യാപനം അതിശക്തമായിരിക്കേ നടത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കീം പരീക്ഷ നടത്തിപ്പില്‍ പാളിച്ച പറ്റിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കുംരാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ കൗണ്ടര്‍ അറ്റാക്ക്! പൈലറ്റിനേയും വിമതരേയും പുകച്ച് പുറത്ത് ചാടിക്കും

അതിനിടെ കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

English summary
One more student confirmed Covid positive who wrote KEAM Exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X