കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസംഗമത്സര വിജയിയോട് തൊപ്പി വെക്കാത്ത ഫോട്ടോ ആവശ്യപ്പെട്ട് യുവസമിതി, വാട്സ് ആപ്പ് ചാറ്റ് വിവാദത്തിൽ

Google Oneindia Malayalam News

കൊല്ലം; പ്രസംഗ മത്സര വിജയിയോട് പോസ്റ്ററടിക്കാൻ തൊപ്പി വെയ്ക്കാത്ത ഫോട്ടോ ആവശ്യപ്പെട്ട യുവസമിതിയുടെ വാട്സ്ആപ് ചാറ്റ് വിവാദത്തിൽ. കേരള ശാസ്ത്ര പരിഷത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന സമിതിയുടെ നടപടിയാണ് വിവാദത്തിന് കാരണമായത്. കോഴിക്കോട് പൂനുർ മർകസ് ഗാർഡനിലെ അഞ്ചാംവർഷ വിദ്യാർഥി മുഹമ്മദ് മാട്ടാനോടാണ് സംഘടന ഇത്തരം ഒരു ആവശ്യം ഉയർത്തിയത്.

whats app

ഒക്ടോബർ 28 നായിരുന്നു പ്രസംഗ മത്സരം നടത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിച്ചു. പിന്നാലെയാണ് പോസ്റ്ററടിക്കാൻ ഫോട്ടോ ആവശ്യപ്പെട്ട് കൊണ്ട് യുവസമതി ബന്ധപ്പെട്ടത്. ഇതോടെ കുട്ടിയുടെ പടം അയച്ചു നൽകി. എന്നാൽ തൊപ്പി ധരിച്ച ചിത്രമായിരുന്നു അയച്ചത്.ഇതോടെ ലിബറൽ സ്വഭാവമുള്ള സംഘടനയായതിനാൽ തൊപ്പി ഇല്ലാത്ത മറ്റൊരു ചിത്രം നൽകാൻ ആവശ്യപ്പെടുകയായിരുന്നത്രേ.

ഇതിനെതിരെ ലിബറൽ സംഘടനയായാൽ എല്ലാവരേയും ഉൾക്കൊള്ളുന്നതല്ലേ എന്നായിരുന്നു മുഹമ്മദ് നൽകിയ മറുപടി. തന്നെ പോലുള്ളവരെ പങ്കെടുപ്പിക്കാൻ കഴിയില്ലേങ്കിൽ അത് ആദ്യമേ പറയണമായിരുന്നുവെന്നും മുഹമ്മദ് വ്യക്തമാക്കി. അതേസമയം സംഭവം വിവാദമായതോടെ വിഷയത്തിൽ യുവസമിതി ഖേദം പ്രകടിപ്പിച്ചു. മത്സര വിജയിയെ നേരിട്ട് ബന്ധപ്പെട്ടതായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി ജി സുനിൽകുമാർ പറഞ്ഞു. വിജയിയെ വസ്തുത ബോധ്യപ്പെടുത്തിയെന്നും പോസ്റ്റർ തയ്യാറാക്കാൻ ഏൽപ്പിച്ച സംഘടനയ്ക്ക് വന്ന പിഴവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്12 മാസത്തിനിടെ ഒമാൻ വിട്ടത് രണ്ടരലക്ഷത്തിലധികം പ്രവാസികൾ; ഇന്ത്യക്കാരുടെ എണ്ണത്തിലും വൻ ഇടിവ്

 വളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം വളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

ബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണംബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണം

തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ

English summary
Online chat leaked, kerala sastra sahitya parishad's youth committee land in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X