ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... ഒഡീഷക്കാരന്‍ സിനാ ഹസ്ത പച്ച മലയളത്തിൽ പാടി, മലയാള അക്ഷരങ്ങൾ പഠിക്കാൻ ഇതര സംസ്ഥാനക്കാർ, അഭിനന്ദിക്കാൻ മന്ത്രി എത്തി!!
കൊല്ലം : ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ... ഒഡീഷക്കാരന്‍ സിനാ ഹസ്ത ഈണത്തില്‍ പാടി, പിന്നാലെ കൂടി ഹരി മര്‍മിയും, തനുവും. ഒരു വര്‍ഷം മുമ്പ് മഹാനവമിക്ക് മലയാളത്തില്‍ കുറിച്ച ഹരിശ്രീ മാത്രമല്ല മലയാളത്തിലെ അക്ഷരങ്ങളെല്ലാം അറിയാം ഈ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്. എഴുത്തിനിരുത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് മുന്നിലാണ് മലയാളം പഠിതാക്കളായ ഇവര്‍ കവിത മൂളിയത്.
പാലക്കടയിലെ വിജ്ഞാനവാടി സാക്ഷരതാ പഠന കേന്ദ്രത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ചങ്ങാതി ഭാഷാപഠന പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് ജോലിചെയ്യുന്നവരും താമസിക്കുന്നവരുമെല്ലാം മലയാള പഠനത്തിനായി ഇവിടെയുണ്ട്.എഴുതാനും വായിക്കാനുമെല്ലാം വളരെ വേഗത്തില്‍ തന്നെ പഠിച്ച തൊഴിലാളികളെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു. പിന്നീട് അവര്‍ക്കൊപ്പം മലയാളത്തിലെ കവിതകള്‍ ഏറ്റു പാടി. 'ഇടം' പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി പഠന കേന്ദ്രത്തിലെത്തിയത്.

മണ്ഡലത്തിന്റെ സമഗ്രവികസനത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ വരെയത്തുന്നുവെന്ന് തൊഴിലാളികളുടെ ഭാഷാപഠനം വ്യക്തമാക്കുന്നതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭാ പ്രതിനിധികളായ രാമു ദാമോദരനും സജി സി. തോമസും വിലയിരുത്തി.ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ എസ്. ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ. സോമവല്ലി, ജി. വിശ്വനാഥന്, വി. ശോഭ, സാക്ഷരതാ മിഷന് കോര്‍ഡിനേറ്റര്‍ സി. കെ. പ്രദീപ് കുമാര്‍, പ്രവര്‍ത്തകരായ ഇന്ദിര ധര്‍മരാജ്, ജെ. ലീലാമണി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications